കളക്ട്രേറ്റുകളിൽ ബോംബ് ഭീഷണി; ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി
തൃശൂർ|(Thrissur): പാലക്കാട്, കൊല്ലം, കളക്ട്രേറ്റുകളിൽ ബോംബ് ഭീഷണി. കളക്ടർമാരുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് ജീവനക്കാരെ പുറത്തിറക്കിയ ശേഷം ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
രണ്ട് മണിക്ക് ബോംബ് പൊട്ടുമെന്നാണ് പാലക്കാട് കളക്ട്രേറ്റിൽ ഭീഷണി സന്ദേശം എത്തിയത്. അതേസമയം, കൊല്ലം ജില്ലാ കളക്ടറുടെ മെയിലിലെത്തിയ ഭീഷണിയിൽ, തമിഴ്നാട്ടിൽ ഒരു മാധ്യമപ്രവർത്തകൻ അറസ്റ്റിലായെന്നും വിട്ടയക്കണമെന്നുമായിരുന്നു ആവശ്യം.
ഇ-മെയിൽ ഐഡികൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസവും സമാനമായ രീതിയിൽ കളക്ടർക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
Highlights: Bomb threat in Collectorates; Bomb squad and dog squad conduct investigation