ആലപ്പുഴ പൂച്ചാക്കലിൽ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി; അന്വേഷണം ആരംഭിച്ചു
ആലപ്പുഴAlappuzha): പൂച്ചാക്കലിൽ പ്രവർത്തിക്കുന്ന സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നു രണ്ട് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ദിശ കാരുണ്യ കേന്ദ്രം ഗേൾസ് ഹോമിൽ നിന്ന് സൂര്യ അനിൽകുമാർ (15), ശിവകാമി (16) എന്നിവരാണ് കാണാതായത്.
പുലർച്ചെയോടെയാണ് കുട്ടികൾ രക്ഷാകേന്ദ്രത്തിൽ നിന്ന് ഇറങ്ങിപ്പോയത്. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ രണ്ടുപേരും കേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ വ്യക്തമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തെ പറ്റി വിവരം ലഭിക്കുന്നവർ ഉടൻ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസിന്റെ നിർദേശം. കുട്ടികളുടെ സ്ഥിതി മനസിലാക്കുന്നതിനും ഇവരെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിനുമായി എല്ലാ ശ്രമങ്ങളും പുരോഗമിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Highlights: Two girls go missing from child protection centre in Poochakkal, Alappuzha; investigation launched