ഇനി കുട്ടികളുടെ കൈമാറ്റം പൊലീസ് സ്റ്റേഷനിൽ വേണ്ട; ഹൈക്കോടതി
കൊച്ചി(Kochi): കുട്ടികളെ പൊലീസ് സ്റ്റേഷനുകളിൽ വെച്ച് കൈമാറാൻ ഉത്തരവിടരുതെന്ന് കുടുംബക്കോടതികൾക്ക് നിർദേശം നൽകി ഹൈക്കോടതി. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച കേസുകളിലാണ് ഹൈക്കോടതിയുടെ നിർദേശം.
നിർദേശം കുടുംബക്കോടതി ജഡ്ജിമാരെ അറിയിക്കാൻ രജിസ്ട്രാർ ജനറലിന് കോടതി നിർദേശം നൽകി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.
അതേസമയം പൊലീസ് സ്റ്റേഷനിൽ വെച്ച് കുട്ടിയെ കൈമാറണമെന്ന കുടുംബക്കോടതിയുടെ ഒരു ഉത്തരവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഹൈക്കോടതി നിർദേശം നൽകിയത്. വലിയ ആഘാതമാണ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുമ്പോൾ കുട്ടികൾക്കുണ്ടാവുകയെന്ന് കോടതി ചൂണ്ടിക്കാട്ടി.
Highlights: No more transfer of children to police stations: High Court