Kerala

ആര്യാടന്‍ ഷൗക്കത്ത് ഇന്ന് പാണക്കാട് സന്ദര്‍ശിക്കും

മലപ്പുറം(Malappuram): നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് പാണക്കാട് സന്ദര്‍ശിക്കും. പിതാവ് ആര്യാടന്‍ മുഹമ്മദിന്റെ ഖബര്‍ സന്ദര്‍ശിച്ചതിന് ശേഷമാകും ഷൗക്കത്ത് പാണക്കാടേക്ക് തിരിക്കുക.

മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും. ഇതിന് പിന്നാലെ മണ്ഡലത്തിലെ പ്രധാനപ്പെട്ട നേതാക്കളെയും പ്രവര്‍ത്തകരെയും ആര്യാടന്‍ ഷൗക്കത്ത് സന്ദര്‍ശിക്കും. വൈകിട്ട് മൂന്നുമണിക്ക് യുഡിഎഫ് നേതൃയോഗവും നിലമ്പൂരില്‍ ചേരുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കും.

Highlights: Aryadan Shoukkath will visit Panakkad today

error: