നിലമ്പൂരിൽ പിവി അൻവർ മത്സരിക്കും; അന്തിമ തീരുമാനത്തിന് യുഡിഎഫിന് 2 ദിവസം നൽകുമെന്ന് തൃണമൂൽ കോൺഗ്രസ്
നിലമ്പൂർ(Nilambur): തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തെ യുഡിഎഫിലെടുത്തില്ലെങ്കിൽ നിലമ്പൂരിൽ പിവി അൻവർ മത്സരിക്കും. ഇന്ന് ചേർന്ന തൃണമൂൽ കോൺഗ്രസ് മണ്ഡലംകമ്മറ്റി യോഗത്തിന് ശേഷം, നേതാക്കളാണ് മുന്നണിയിലെടുത്തില്ലെങ്കിൽ അൻവർ മത്സരിക്കുമെന്ന് അറിയിച്ചത്. തീരുമാനമെടുക്കാൻ കോൺഗ്രസിന് രണ്ട് ദിവസത്തെ സമയം നൽകുമെന്നും നേതാക്കൾ അറിയിച്ചു.
വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ വിജയസാധ്യത ഉള്ള ഒരു സീറ്റും അനുയായികൾക്ക് മത്സരിക്കാൻ രണ്ട് സീറ്റും വേണമെന്നാണ് അൻവറിൻറെ ആവശ്യം. എന്നാൽ അൻവറിൻറെ ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് കോൺഗ്രസിലെ പൊതുവികാരം. ആരാണ് മുഖ്യ ശത്രുവെന്ന് അൻവർ വ്യക്തമാക്കണം എന്നാണ് കോൺഗ്രസിൻറെ നിലപാട്.
Highlights: PV Anwar will contest from Nilambur; Trinamool Congress says it will give UDF 2 days to make a final decision