Local

വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം(Malappuram): വളാഞ്ചേരി പൈങ്കണ്ണൂരിൽ കാണാതായിരുന്ന യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടയൂർ പൂക്കാട്ടിരിയിലെ ശ്രീനിവാസിന്റെ മകൻ പ്രണവ് (21) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയോടെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പ്രണവിന്റെ ബൈക്കും മൊബൈൽ ഫോണും വീട് മുതൽ ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിലുള്ള സ്ഥലത്തു നിന്നാണ് കണ്ടെത്തിയത്.

ഇന്ന് രാവിലെ കുളത്തിന് സമീപം ചെരുപ്പ് കണ്ടതിനെ തുടർന്ന് ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണകാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Highlights: A young man was found dead in a pond in Valancherry, Painkannoor.

error: