Local

ചുമട്ടുതൊഴിലാളിയെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമം, മത്സ്യ വ്യാപാരി അറസ്റ്റിൽ

ഇടുക്കി(Idukki): ഇടുക്കി ചെറുതോണിയിൽ ചുമട്ടുതൊഴിലാളിയെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച വ്യാപാരി അറസ്റ്റിൽ.

ചെറുതോണിയിൽ മീൻ വ്യാപാരം നടത്തുന്ന സുഭാഷാണ് ചുമട്ടുതൊഴിലാളി ടി കെ കൃഷ്ണനെ അപായപ്പെടുത്താൻ ശ്രമിച്ചത്. ചുമടിറക്കുന്നതിലെ കൂലിയെ ചൊല്ലി ഉണ്ടായ തർക്കമാണ് പ്രകോപന കാരണം. കൃഷ്ണൻ ഓടിച്ച സ്കൂട്ടർ വാനിൽ പിന്നാലെയെത്തിയ സുഭാഷും, സഹോദരൻ സുരേഷും ചേർന്ന് ഇടിച്ചിട്ടു. സുഭാഷിനെ റിമാൻഡ് ചെയ്തു. സഹോദരൻ സുരേഷ് ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

Highlights: Fish trader arrested for attempting to kill porter by running over him with vehicle

error: