തൃശൂർ പെരുമ്പിലാവ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: മുഖ്യപ്രതി പിടിയിൽ
തൃശൂർ: പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി ലിഷോയ് പിടിയിൽ. കൂട്ടുപ്രതികളായ ആകാശ്, നിഖിൽ എന്നിവരും കസ്റ്റഡിയിൽ. മരത്തംകോട് സ്വദേശി അക്ഷയ് (27) ആണ് ഇന്നലെ കൊല്ലപ്പെട്ടത്.
കൊലയ്ക്ക് കാരണം ലഹരി വിറ്റതിന് ലിഷോയ് പിടിയിലായതിനെച്ചൊല്ലിയുള്ള തർക്കമാണെന്ന് പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ വാക്പോരും കൊലയ്ക്ക് കാരണമായിട്ടുണ്ട്.. ലഹരി മരുന്ന് കച്ചവടക്കാരാണ് പിടിയിലായ മൂന്നുപേരും. കൊലയ്ക്ക് മുൻപ് റെന്റ് എ കാറിനെച്ചൊല്ലി പോർവിളി നടന്നിരുന്നതായും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട അക്ഷയ് വടിവാളുമായാണ് പ്രതികളുടെ അടുത്തെത്തിയത്.