Local

ആമയിഴഞ്ചാന്‍ തോട്ടില്‍ മുങ്ങിമരിച്ച ജോയിയുടെ കുടുംബത്തിനുള്ള വീട് നിര്‍മാണം പൂര്‍ത്തിയാക്കണം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം(THIRUVANANTHAPURAM): തമ്പാനൂരിലെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ജോലി ചെയ്യവെ മരിച്ച ജോയിയുടെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.

കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് ഈ സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നഗരസഭാ സെക്രട്ടറി രണ്ട് മാസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

കമ്മീഷൻ്റെ ഇടപെടലിന്റെ ഭാഗമായാണ് റെയില്‍വേ 13 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപയും കുടുംബത്തിന് നല്‍കിയതെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. വീട് നിര്‍മാണത്തിനാവശ്യമായ ഭൂമി ലഭ്യമാക്കുന്നതിനായി ജില്ലാ പഞ്ചായത്തിന് കത്തയച്ചിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

കുടുംബത്തിന് മാനവികതയോടെയും നിയമാനുസൃതമായും സഹായം ലഭ്യമാകണമെന്ന നിലപാടിലാണ് കമ്മീഷന്‍.

Highlights: must be completed the construction of a house for the family of Joy, Human Rights Commission intervenes

error: