പൊലീസ് ജീപ്പിന്റെ ഗ്ലാസ് കല്ലെറിഞ്ഞു തകര്‍ത്ത കേസിലെ പ്രതികള്‍ പിടിയില്‍
തൃശൂര്‍(THRIISUR) : വെസ്റ്റ് പോലീസ് സ്റ്റേഷനിലെ കാര്‍ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന പോലീസ് ജീപ്പിന്റെ ഗ്ലാസ് എറിഞ്ഞുടച്ച കേസിലെ പ്രതികള്‍ പിടിയില്‍. ലാലൂര്‍ സ്വദേശികളായ തോപ്പിന്‍ പറമ്പില്‍ പ്രജിത്ത് (19), കരൂര്‍ വീട്ടില്‍ സന്തോഷ് (18), 17 വയസുള്ള കുട്ടി എന്നിവരെയാണ് വെസ്റ്റ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ 31 നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഒന്‍പതോടെ മോട്ടോര്‍സൈക്കിളില്‍ എത്തിയ പ്രതികള്‍ കല്ലെറിഞ്ഞ് ജീപ്പിന്റെ ചില്ല് തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ റഹ്‌മാന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വിദഗ്ദമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്.
അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കുട്ടിയെ സര്‍ക്കാര്‍ ഒബ്‌സര്‍വേഷനിലേക്ക് മാറ്റി.
Highlights: Accused arrested in the case of stone-pelting and breaking the glass of a police jeep