വാണിയമ്പാറയിൽ കള്ള് കയറ്റി വന്ന വാഹനം ഇടിച്ച് അപകടം; 2 കാൽനടയാത്രികർക്ക് ദാരുണാന്ത്യം
പാലക്കാട്(Palakkad) വടക്കഞ്ചേരി വാണിയമ്പാറയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രികരായ 2 പേർക്ക് ദാരുണാന്ത്യം. കള്ള് കയറ്റി വന്ന വാഹനമാണ് വാണിയമ്പാറ സ്വദേശി ജോണി (59), മണിയം കിണർ സ്വദേശി രാജു (53) എന്നിവരെ ഇടിച്ചത്. ദേശീയപാതയുടെ അരികിലൂടെ നടന്ന് പോകുകയായിരുന്നു ജോണിയും രാജുവും.
രാവിലെ 8.30ഓടെ പാലക്കാട് ദിശയിൽ നിന്നും കള്ള് കയറ്റി വന്ന വാഹനം ഇവരെ പുറകിൽനിന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജോണിയെയും, രാജുവിനേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Highlights: Bootleg-Liquor Laden Vehicle Crashes in Vaniyambaram; Two Pedestrians Tragically Killed