ലക്കിടി റെയിൽവേ ട്രാക്കിൽ 22 കാരന്റെ മൃതശരീരം കണ്ടെത്തി
പാലക്കാട്(Palakkad): ഒറ്റപ്പാലം ലക്കിടി റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കായൽപള്ള പാടത്ത് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ലക്കിടി അകലൂർ സ്വദേശിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ പത്തുമണിയോട് കൂടിയാണ് യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടത്. പഠനം പൂർത്തിയായിട്ടും ജോലി ലഭിക്കാത്തതിൽ കൃഷ്ണദാസിന് മനോവിഷമം ഉണ്ടായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കൾ പറയുന്നത് പ്രകാരം ആത്മഹത്യയാണ് എന്നാണ് ഒറ്റപ്പാലം പൊലീസിന്റെ പ്രാഥമിക നിഗമനം.
Highlights: Body of 22-year-old found on Lakkidi railway tracks