പാലായില്‍ നഴ്സിംഗ് വിദ്യാര്‍ഥി വീടിനുള്ളില്‍ തുങ്ങി മരിച്ചനിലയില്‍
കോട്ടയം(Kottayam): പാലായില്‍ നഴ്സിംഗ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തുങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പാലാ നെല്ലിയാനിയില്‍ സാജന്റെ മകള്‍ സില്‍ഫ ആണ് മരിച്ചത്. 18 വയസ് മാത്രമായിരുന്നു പ്രായം. പെണ്‍കുട്ടി ഹൈദരാബാദിലാണ് നഴ്സിങ് പഠിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പാലാ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.
അതെസമയം, ഒറ്റപ്പാലം ലക്കിടി റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കായൽപള്ള പാടത്ത് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ലക്കിടി അകലൂർ സ്വദേശിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ പത്തുമണിയോട് കൂടിയാണ് യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടത്. പഠനം പൂർത്തിയായിട്ടും ജോലി ലഭിക്കാത്തതിൽ കൃഷ്ണദാസിന് മനോവിഷമം ഉണ്ടായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കൾ പറയുന്നത് പ്രകാരം ആത്മഹത്യയാണ് എന്നാണ് ഒറ്റപ്പാലം പൊലീസിന്റെ പ്രാഥമിക നിഗമനം.
Highlights: Nursing student found dead inside house in Pala