Local

കോഴിക്കോട് കല്യാണ വീട്ടിൽ വൻ കവർച്ച

പേരാമ്പ്ര പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

കോഴിക്കോട്(kozhikode) : പേരാമ്പ്ര പൈതോത്ത് കല്യാണ വീട്ടിൽ വൻ കവർച്ച. വിവാഹ സൽക്കാരത്തിന് ലഭിച്ച മുഴുവൻ തുകയും സൂക്ഷിച്ച പണപ്പെട്ടിയാണ് മോഷണം പോയത്. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. പേരാമ്പ്ര പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

പേരാമ്പ്ര പൈതോത്ത് സ്വദേശി കോറോത്ത് സന്ദാനന്ദൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. അടുക്കള വാതിലിൻ്റെ പൂട്ട് പൊളിച്ച് മോഷ്ടാവ് അകത്തു കടന്നത്. വിവാഹ സൽക്കാരത്തിന് ഉപഹാരമായി ലഭിച്ച മുഴുവൻ തുകയും അടങ്ങുന്ന പെട്ടിയാണ് മോഷ്ടിച്ചത്.

ലഭിച്ച തുക എണ്ണി തിട്ടപ്പെടുത്താത്തതിനാൽ എത്ര തുക നഷ്ടമായി എന്ന് കണക്കാക്കാനാവില്ല. പന്തൽ പൊളിക്കാനെത്തിയവരാണ് പന്തലിന് സമീപത്തെ കുറ്റിക്കാട്ടിൽ പെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മോഷണ വിവരം അറിയിച്ചതിനെ തുടർന്ന പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡ്, ഫിങ്കർ പ്രിൻ്റ് വിധഗ്ധരും വീട്ടിൽ പരിശോധ നടത്തി.

Highlights: Massive robbery at wedding house

error: