Local

ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് മുന്നിലേക്ക് വീണ് 35കാരന്‍ ഗുരുതര പരുക്ക്

പാലക്കാട്(Palakkad): ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ ട്രെയിനിന് മുന്നിലേക്ക് വീണ് 35കാരന് ഗുരുതര പരിക്ക്. വെസ്റ്റ് ബംഗാൾ കത്വ സ്വദേശി ഷാബിർ ഷെഖിനാണ് (35) പരിക്കേറ്റത്. ഇന്ന് വൈകിട്ടാണ് സംഭവം. സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ വച്ച് ട്രെയിനിന് മുന്നിൽ വീഴുകയായിരുന്നു. യുവാവിന്റെ രണ്ടു കാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് ട്രെയിനിന് മുന്നിലേക്ക് വീഴാനുണ്ടായ സാഹചര്യം വ്യക്തമല്ല.

error: