ആലപ്പുഴ പൂച്ചാക്കലിൽ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി
ആലപ്പുഴ(Alappuzha): പൂച്ചാക്കലിൽ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി. രണ്ട് പെൺകുട്ടികളെയാണ് ഇന്നലെ കാണാതായത്. ഇതിൽ ശിവകാമി (16)യെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. ദിശ കാരുണ്യ കേന്ദ്രം ഗേൾസ് ഹോം എന്ന ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് ഇന്നലെയാണ് രണ്ട് പെൺകുട്ടികളെ കാണാതായത്. ഒരാളെ ആലപ്പുഴയിൽ വച്ച് ഇന്ന് പുലർച്ചെ പൊലീസ് കണ്ടെത്തുകയായിരുന്നു. കുട്ടികൾ രണ്ട് പേരും പുലർച്ചെ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പോലിസ് പുറത്ത് വിട്ടിട്ടുണ്ട്.
Highlights: One of the two girls who went missing from a private child care center in Poochakkal, Alappuzha, has been found.