കനത്ത മഴയെ തുടർന്ന് അപകടം: തൃശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ കൂറ്റൻ ഇരുമ്പ് മേൽക്കൂര മറിഞ്ഞ് എംഒ റോഡിൽ വീണു
തൃശൂർ (Thrissur ): കനത്ത മഴയിൽ തൃശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ കൂറ്റൻ ഇരുമ്പ് മേൽക്കൂര മറിഞ്ഞ് എംഒ റോഡിലേക്ക് വീണു. ഒരു കെട്ടിടത്തിൻ്റെ മേൽക്കൂരയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ട്രസ് വർക്കാണ് കനത്ത കാറ്റിൽ അപ്പാടെ മറിഞ്ഞ് നഗരത്തിലെ പ്രധാന റോഡിലേക്ക് വീണത്. കനത്ത മഴയെ തുടർന്ന് ആളുകളും വാഹനങ്ങളും റോഡിൽ ഉണ്ടായിരുന്നില്ല. അപകടത്തെ തുടർന്ന് എം ഒ റോഡിൽ ഗതാഗതം തടപ്പെട്ടു. സാധാരണ വലിയ ജനത്തിരക്കും ഗതാഗത തിരക്കും അനുഭവപ്പെടുന്ന സ്ഥലത്താണ് അപകടം നടന്നത്.
Highlights: Accident following heavy rain: Huge iron roof of Thrissur Corporation building collapses and falls onto MO Road