National

ഭാര്യയുമായി വഴക്ക്; യുവാവ് മക്കളുമായി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഫരീദാബാദ്(Faridabad): യുവാവ് മക്കളുമായി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ബിഹാർ സ്വദേശി മനോജ് മഹാതോ (45), മക്കളായ പവൻ (10), കാരു (9), മുരളി (5), ചോട്ടു (3) എന്നിവരാണ് മരിച്ചത്. ഭാര്യ പ്രീതിയുമായുള്ള വഴക്കിനൊടുവിൽ പാർക്കിൽ പോകുന്നെന്നു പറഞ്ഞാണ് മനോജ് കുട്ടികളുമായി വീട്ടിൽ നിന്നിറങ്ങിയതെന്നു പൊലീസ് പറഞ്ഞു.

പാർക്കിലേക്ക് പോകുന്നതിന് പകരം തൊട്ടടുത്തുള്ള റെയിൽപാതയിലേക്കാണ് യുവാവ് പോയത്. അതിനിടെ, കുട്ടികൾക്ക് ചിപ്സും ജ്യൂസും വാങ്ങിക്കൊടുത്തിരുന്നെന്നു പരിസരവാസികൾ പൊലീസിനെ അറിയിച്ചു. റെയിൽപാതയ്ക്കു സമീപത്തെ മേൽപാലത്തിൽ മക്കളുമായി ഒരുമണിക്കൂറോളം മനോജ് കാത്തിരുന്നെന്നാണു പൊലീസിനു ലഭിച്ച വിവരം.

Highlights: Arguing with wife; Young man commits suicide by jumping in front of train with children

error: