National

അഹമ്മദബാദ് വിമാനപകടം; മുഖ്യ പൈലറ്റ് ക്യാപ്റ്റൻ സുമീത് സഭർവാളിന് വിട നൽകി നാട്

മ​ഹാരാഷ്ട്ര(Maharashtra): അഹമ്മദബാദ് വിമാനപകടത്തിൽ മരിച്ച മുഖ്യ ക്യാപ്റ്റൻ സഭർവാളിന്റെ സംസ്കാരം നടന്നു. മഹാരാഷ്ട്രയിലെ പവൈയിലുള്ള വസതിയിലായിരുന്നു സംസ്കാരം.
എയർ ഇന്ത്യ ഫ്ലൈറ്റ് 171 ന്റെ മുഖ്യ പൈലറ്റായിരുന്നു ക്യാപ്റ്റൻ സുമീത് സബർവാൾ. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്ക് ശേഷം വിമാനം തകർന്നു വീഴുകയായിരുന്നു. പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിൽ, വിമാനത്തിന് ഉയരം കൂട്ടാൻ കഴിയുന്നില്ലെന്ന് വ്യക്തമാക്കി ക്യാപ്റ്റൻ സബർവാൾ അഹമ്മദാബാദ് എടിസിയിലേക്ക് “മെയ്ഡേ” കോൾ അയച്ചിരുന്നു. ഈ മെയ്ഡേ കോളിന് നിമിഷങ്ങൾക്കുള്ളിൽ ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരിൽ 241 പേരും കാബിൻ ക്രൂവും നിലത്തുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടിരുന്നു.
ആദരാഞ്ജലികൾ നേർന്ന് എയർ ഇന്ത്യ സാമൂ​ഹ്യ മാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

Highlights: Ahmedabad plane crash: Nation bids farewell to chief pilot Captain Sumeet Sabharwal

error: