National

കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ കൊലപാതകം: സുഹൃത്ത് അറസ്റ്റില്‍

റോഹ്തക്: മാര്‍ച്ച് ഒന്നിന് റോഹ്തക്കിലെ ഒരു ഹൈവേയ്ക്ക് സമീപം ഒരു സ്യൂട്ട്‌കേസിനുള്ളില്‍ മൃതദേഹം കണ്ടെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്തതായി ഹരിയാന പോലീസ്.
പ്രതിയെക്കുറിച്ചും കൊലപാതകത്തിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഹിമാനിയുടെ സുഹൃത്ത് എന്നാണ് പൊലീസ് പറയുന്നത്.
ഹിമാനി നര്‍വാളിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിയുടെ പങ്കുണ്ടെന്ന് ആരോപിച്ച് അമ്മ മൊഴി നല്‍കിയിരുന്നു.
കാണാതായി മൂന്ന് ദിവസത്തിന് ശേഷം ശനിയാഴ്ച രാവിലെ റോഹ്തക്കിലെ സാംപ്ല ബസ് സ്റ്റാന്‍ഡിന് സമീപം ഒരു സ്യൂട്ട്‌കേസിനുള്ളില്‍ ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ അഞ്ച് മാസമായി റോഹ്തക്കിലെ വിജയനഗറിലെ തന്റെ തറവാട്ടുവീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്നതായും കഴിഞ്ഞ ആഴ്ച ഒരു വിവാഹത്തില്‍ പങ്കെടുത്തതായും പൊലീസ് പറഞ്ഞു.

error: