ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ജിയോ ഹോട്ട്സ്റ്റാര്‍
ന്യൂഡല്‍ഹി: ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ജിയോ ഹോട്ട്സ്റ്റാര്‍. 1,100 ജീവനക്കാരെ പിരിച്ചുവിടല്‍ ബാധിക്കുമെന്നാണ് വിവരം.
വയാകോം 18നും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ഒന്നായതോടെയാണ് അധിക ജീവനക്കാരെ പിരിച്ചുവിടുന്നത്. ഡിസ്ട്രിബ്യൂഷന്‍, ഫിനാന്‍സ്, കൊമേര്‍ഷ്യല്‍, നിയമ ടീമുകളില്‍ നിന്നാണ് കൂടുതലായും ജീവനക്കാരെ പിരിച്ചുവിടുക.