National

സെക്കന്ദ്രാബാദിൽ ലൈംഗികാതിക്രമ ശ്രമത്തിനിടെ ട്രെയിനിൽ നിന്ന് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്

ഹൈദരാബാദ്: ലൈംഗികാതിക്രമ ശ്രമത്തിനിടെ ട്രെയിനിൽ നിന്ന് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്. സെക്കന്ദ്രാബാദിൽ നിന്ന് മേഡ്ചലിലേക്ക് പുറപ്പെട്ട ട്രെയിനിലായിരുന്നു സംഭവം. ലേഡീസ് കംപാർട്ട്മെൻ്റിൽ സഞ്ചരിച്ച യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമ ശ്രമം ഉണ്ടായത്. അജ്ഞാതൻ എത്തി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. രക്ഷപ്പെടാൻ യുവതി ട്രെയിനിൽ നിന്ന് എടുത്തു ചാടുകയായിരുന്നു.

Highlights: Woman seriously injured after jumping from train during attempted sexual attack in Secunderabad

error: