വഖഫ് ഭേദഗതി നിയമം നിലവില്‍; സുപ്രീംകോടതിയില്‍ നിയമത്തെതിരെ പ്രതിഷേധം ശക്തം
ന്യൂഡല്‍ഹി(New Delhi): പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയ, രാഷ്ട്രപതി ഒപ്പുവച്ച വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍. ഇന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഒന്നിന് പുറകെ ഒന്നായി പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
അതേസമയം വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി ഉടന്‍ വാദം കേള്‍ക്കില്ല. ഏപ്രില്‍ 16-ന് ഹര്‍ജികള്‍ പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഹര്‍ജികള്‍ 16-ന് പരിഗണിച്ചാല്‍ മതിയെന്ന് തീരുമാനമെടുത്തത്. നിയമം ചോദ്യം ചെയ്ത് 12 ലധികം ഹര്‍ജികളാണ് നിലവില്‍ സുപ്രീംകോടതിയുടെ മുന്നിലെത്തിയത്. നിയമം ഭരണഘടന വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും കാട്ടി കെ.എന്‍.എം മര്‍കസസുദ്ദഅവ ( മുജാഹാദ്) സംസ്ഥാന കമ്മിറ്റിയും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.
നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളത്തില്‍ നിന്നുള്ള കെ.എന്‍.എം മര്‍കസസുദ്ദഅവ (മുജാഹിദ്) സംസ്ഥാന കമ്മിറ്റിയും കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, ഫാറൂഖ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയും ശ്രദ്ധേയമാണ്. മുനമ്പത്തെ കോളേജിന് നല്‍കിയ ഭൂമി വഖഫ് ബോര്‍ഡ് കയ്യേറിയതിനെതിരെ കോടതിയെ സമീപിച്ച ഇവര്‍, ഭൂമിയുടെ നിയമപദവിയെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് ഉള്‍പ്പെട്ടത്.
1950-ല്‍ സിദ്ധീഖ് സേട്ട് ഫാറൂഖ് കോളേജിന് ദാനം ചെയ്ത ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇപ്പോള്‍ തീവ്രമാകുന്നത്. ഫാറൂഖ് കോളേജിന്റെ വാദമനുസരിച്ച്, ദാനപത്രത്തില്‍ നിശ്ചയിച്ച വ്യവസ്ഥകള്‍ പ്രകാരം ഭൂമി വഖഫ് ആക്കാന്‍ കഴിയില്ലെന്നും ഇത് വ്യക്തിപരമായൊരു ദാനമാണെന്നും അവര്‍ക്കു ലഭിച്ച അവകാശം ഭേദഗതി ബാധിക്കില്ലെന്നും അവര്‍ക്കുവാദമുണ്ട്.
അതേസമയം, വഖഫ് ബോര്‍ഡ് ഇത് വഖഫ് സ്വഭാവമുള്ള ഭൂപ്രദേശം ആണെന്ന നിലപാടിലാണ്. കോളജ് ഇല്ലാതായാല്‍ മാത്രം ഭൂമി തിരിച്ചെടുക്കാമെന്ന വ്യവസ്ഥയെ അടിസ്ഥാനമാക്കിയാണവര്‍ ഭൂപ്രദേശത്തോടുള്ള അവകാശം ഉറപ്പിക്കുന്നത്.
ഇപ്പോള്‍ തന്നെ മുനമ്പം നിവാസികള്‍ കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചുകഴിഞ്ഞു. ഫാറൂഖ് കോളേജ് മത-ജീവകാരുണ്യ സ്ഥാപനം അല്ലെന്ന് അവര്‍ കോടതിയില്‍ വാദിച്ചു. അതിനാല്‍ തന്നെ വഖഫ് നിയമം പ്രകാരം ഭൂമി കയ്യേറിയതിനെ നിയമസാധുതയില്ലാത്ത നടപടിയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
പറവൂര്‍ കോടതിയില്‍ നിന്ന് മുമ്പ് വന്നിരിക്കുന്ന വിധികള്‍ ഇപ്പോള്‍ ട്രൈബ്യൂണല്‍ പരിശോധിക്കുന്ന ഘട്ടത്തിലാണ്. ഭൂമിയുടെ അന്തിമ നിയമപരമായ അവകാശസ്ഥിതിയെക്കുറിച്ചുള്ള വ്യക്തത അടുത്ത ദിവസങ്ങളില്‍ കോടതിയിലെ തുടര്‍ വാദങ്ങളിലേക്കുള്ള മുന്നോട്ടുള്ള നടപടികള്‍ക്കുശേഷം വ്യക്തമാകാനാണ് സാധ്യത.
Highlights: Waqf Amendment Act in force; Protests against the Act are strong in the Supreme Court