കേന്ദ്രമന്ത്രിയുടെ കൊച്ചുമകളെ ഭർത്താവ് വെടിവച്ച് കൊന്നു; പ്രതിക്കായി തെരച്ചിൽ തുടരുന്നു
ഗയ (ബിഹാർ)(BIHAR): കേന്ദ്ര മന്ത്രി ജിതൻ റാം മഞ്ചിയുടെ കൊച്ചുമകൾ സുഷമാ ദേവി ഭർത്താവ് രമേഷ് കുമാറിന്റെ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച ഗയയിലെ അട്രി ബ്ലോക്കിൽ ടേറ്റ ഗ്രാമത്തിലെ വീട്ടിലാണ് സംഭവം നടന്നത്. സുഷമ കുടുംബത്തോടൊപ്പം വീട്ടിൽ ഇരിക്കവെയായിരുന്നു ആക്രമണം. വെടിയുതിർക്കലിന് ശേഷം രമേഷ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
പട്നയിൽ ട്രക്ക് ഡ്രൈവറായ രമേഷ്, ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ദമ്പതികൾ തമ്മിൽ തർക്കമുണ്ടായെന്നും ഇതിന്റെ തുടർഭാഗമായാണ് ആക്രമണമെന്നുമാണ് കുടുംബാംഗങ്ങളുടെ വെളിപ്പെടുത്തൽ. വെടിയൊച്ച കേട്ടുള്ള പ്രതികരണമായി സുഷമയുടെ സഹോദരിയും കുട്ടികളും എത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിലാണ് സുഷമയെ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് വച്ചുതന്നെ മരണം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.
14 വർഷമായി വിവാഹിതരായിരുന്ന ഇരുവരും നേരത്തെ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. വികാസ് മിത്രയിലെ ജീവനക്കാരിയായ സുഷമക്ക് രണ്ട് മക്കളുണ്ട്. സംഭവത്തിൽ കേന്ദ്രമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Highlights: Union Minister’s Granddaughter Shot Dead by Husband; Search for Accused Underway