National

മില്ലിലെ പണിക്കിടെ സ്റ്റീൽ യൂണിറ്റ് ശരീരത്തിലേക്ക് വീണു; 3 പേ‌ർ മരിച്ചു, 2 പേർക്ക് പരിക്ക്

മുംബൈ(Mumbai): മഹാരാഷ്ട്രയിലെ യവത്മാലിലെ മില്ലിൽ ജോലി ചെയ്യുന്നതിനിടെ തൊഴിലാളികൾക്ക് പരിക്ക്. പയറുവർഗങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്റ്റീൽ യൂണിറ്റ് ശരീരത്തിലേക്ക് വീണ് മൂന്ന് തൊഴിലാളികൾ മരിക്കുകയും രണ്ട് പേ‌‌ർക്ക് പരിക്കേൽക്കുകയും ചെയ്തു.

ചൊവ്വാഴ്ച്ചയോടെെ ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ ആണ് സംഭവം. യവത്മലിലെ എം ഐ ഡി സി (മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ) യിൽ സ്ഥിതി ചെയ്യുന്ന ജെയിൻ ദാൽ മില്ലിലാണ് തൊഴിലാളികൾക്ക് ദാരുണാന്ത്യം സംഭവിച്ചത്. പയറുവർഗങ്ങൾ സൂക്ഷിക്കുന്നതിനുള്ള സംഭരണ സ്റ്റീൽ യൂണിറ്റ് തകർന്ന് 5 തൊഴിലാളികളുടെ മേൽ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. മറ്റ് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റുവെന്നും അവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തൊഴിലാളികളിൽ രണ്ട് പേർ മധ്യപ്രദേശിൽ നിന്നുള്ളവരും ഒരാൾ മഹാരാഷ്ട്രയിലെ വാർധയിൽ നിന്നുള്ള ആളുമാണെന്ന് പൊലീസ് പറഞ്ഞു.

Highlights: Steel unit falls on body during work at mill; 3 dead, 2 injured

error: