National

പഹൽ​ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ മൃതശരീരം ഇന്ന് നാട്ടിലെത്തിക്കും, സംസ്കാരം വെള്ളിയാഴ്ച

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ മൃതശരീരം ഇന്ന് നാട്ടിലെത്തിക്കും. ഏഴുമണി മുതൽ ഒമ്പതുമണിവരെ മൃതശരീരം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് വെക്കും. 9.30 ഓടെ വീട്ടിൽ എത്തിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ചങ്ങമ്പുഴ പൊതുശ്മശാനത്തിലാണ് സംസാകാരം നടത്തുക. രാമചന്ദ്രന്റെ മൃതശരീരം ഇന്ന് രാത്രി കൊച്ചിയിൽ എത്തിക്കും.

എറണാകുളം ജില്ലയിലെ ഇടപ്പള്ളി സ്വദേശിയാണ് രാമചന്ദ്രൻ. അദ്ദേഹത്തിന്റെ വിയോഗത്തിൽ നാടും വീടും വിറങ്ങലിച്ച അവസ്ഥയിലാണ്. അച്ഛൻ തന്റെ മുന്നിൽ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടെന്ന് മകൾ ആരതിയാണ് ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. അവധിക്കാലം ആഘോഷിക്കാൻ പേരക്കുട്ടികളുമൊത്തുള്ള യാത്രയിലാണ് ഭീകരർ രാമചന്ദ്രനെ പോയിന്റ് ബ്ലാങ്കിൽ വെടിവച്ചു കൊന്നത്.

ബിജെപി പ്രവർത്തകനായ രാമചന്ദ്രൻ ഇടപ്പള്ളിയിൽ അറിയപ്പെടുന്ന പൊതു പ്രവർത്തകനുമാണ്. 1992 ൽ എറണാകുളം ജില്ലാ കൗൺസിലിലേക്ക് മത്സരിച്ചിട്ടുണ്ട്. പിന്നീട് ജോലിയുമായി ഏറെക്കാലം പ്രവാസി ജീവിതം നയിച്ചു. 5 വർഷം മുൻപാണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തിയത്.

Highlights: CPahalgam terror attack; The body of slain Malayali Ramachandran will be brought home today, the funeral will be held on Friday

error: