National

പഹൽഗാം ഭീകരാക്രമണം; ബൈസരൺ വാലി സിപ്പ് ലൈൻ ഓപ്പറേറ്ററെ എൻഐഎ ചോദ്യം ചെയ്യും

ശ്രീനഗ‍ർ (Sree Nagar ): പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബൈസരൺ വാലി സിപ്പ് ലൈൻ ഓപ്പറേറ്ററെ എൻഐഎയും ജമ്മുകശ്മീർ പൊലീസും ചോദ്യം ചെയ്യും. വെടിയൊച്ച കേട്ടിട്ടും സിപ്പ് ലൈൻ ഇയാൾ പ്രവർത്തിപ്പിച്ചെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനുമാണ് തീരുമാനം.

അതേസമയം ഭീകരര്‍ ജമ്മുവിലെ അതിര്‍ത്തി മേഖലയിലേക്ക് സഞ്ചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ ഭീകരര്‍ സഞ്ചാരികളുടെ മൊബൈല്‍ കവര്‍ന്നതായുള്ള മൊഴിയും പുറത്ത് വന്നു. രണ്ട് സഞ്ചാരികളുടെ ഫോണുകളാണ് ഭീകരര്‍ കൊണ്ടുപോയത്. ഈ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.


ഏപ്രില്‍ 22നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്. പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്ന് ഇറങ്ങിവന്ന ഭീകരര്‍ വിനോദസഞ്ചാരികളെ വെടിവെച്ചു കൊല്ലുകയായിരുന്നു. 26 പേരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Highlights: Pahalgam terror attack NIA to question Bysaran Valley zip line operator

error: