ഇത് ചരിത്രത്തിലെ ഏറ്റവും വലിയ തുക; കേന്ദ്ര സർക്കാറിന് റിസർവ് ബാങ്ക് നൽകുന്നത് 2.69 ലക്ഷം കോടി ഡിവിഡന്റ്
മുംബൈ(Mumbai): കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഡിവിഡന്റായി റിസർവ് ബാങ്ക് കേന്ദ്ര സർക്കാറിന് നൽകുന്നത് 2.96 ലക്ഷം കോടി രൂപ. ചെയർമാൻ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ചേർന്ന റിസർവ് ബാങ്കിന്റെ 616-ാം ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ ഡിവിഡന്റ് തുകയാണ് ഇക്കുറി റിസർവ് ബാങ്ക് കേന്ദ്ര സർക്കാറിന് കൈമാറുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റെക്കോർഡ് തുകയായ 2.1 ലക്ഷം കോടി രൂപയാണ് റിസർവ് ബാങ്ക് സർക്കാറിന് കൈമാറിയത്. 2023ൽ ഇത് 84,416 കോടിയായിരുന്നു. ഇത്തവണ 2024-25 സാമ്പത്തിക വർഷത്തിൽ 2,68,590.07 കോടി രൂപയുടെ മിച്ചമാണ് കേന്ദ്ര സർക്കാറിന് കൈമാറാൻ ബോർഡ് തീരുമാനിച്ചതെന്ന് ആർബിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആഗോള സാമ്പത്തിക സാഹചര്യങ്ങളും വരാൻ സാധ്യതയുള്ള സങ്കീർണതകളും ബോർഡ് വിലയിരുത്തു. സർക്കാറിന് ലഭിക്കുന്ന അധിക വരുമാനത്തിലൂടെ കൂടുതൽ മേഖലകളിൽ നേട്ടമുണ്ടാവുമെന്നും ആർബിഐ പ്രതീക്ഷ പ്രകടിപ്പിച്ചു.
മറ്റ് കേന്ദ്ര ബാങ്കുകളെ പോലെ തന്നെ വിവിധ പ്രവർത്തനങ്ങളിലൂടെ റിസർവ് ബാങ്കിലേക്കും എല്ലാ വർഷവും മിച്ച തുക വന്നുചേരും. ഇതിൽ ഒരു ഭാഗമാണ് കേന്ദ്ര സർക്കാറിന് കൈമാറുന്നത്. ഇക്കണോമിക് ക്യാപിറ്റൽ ഫ്രെയിംവർക്കിന്റെ മേൽനോട്ടത്തിലാണ് ഇത് ചെയ്യുന്നത്. മുൻ ഗവർണർ ബിമൽ ജലാനിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ശുപാർശകൾ പ്രകാരം 2019ൽ ഇക്കണോമിക് ക്യാപിറ്റൽ ഫ്രെയിംവർക്ക് പരിഷ്കരിച്ചിരുന്നു.
Highlights: This is the largest amount in history; Reserve Bank of India is giving 2.69 lakh crores as dividend to the Central Government