‘ന്യൂഡിഫൈ’ ആപ്പ്, എഐ കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്ത് മെറ്റ
ഉപയോക്താക്കളുടെ സമ്മതമില്ലാതെ വ്യക്തികളുടെ വ്യാജ ലൈംഗികത പ്രകടമാക്കുന്ന ചിത്രങ്ങൾ സൃഷ്ടിക്കുന്ന എഐ ടൂളുകൾക്കെതിരെ മെറ്റ നടപടിക്കൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ‘ന്യൂഡിഫൈ’ ആപ്പുകൾക്ക് പിന്നിൽ ഹോങ്കോംഗ് ആസ്ഥാനമായുള്ള ഒരു കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തതായി മെറ്റ അറിയിച്ചു.
അതേസമയം ക്രഷ് എഐ ആപ്പ് വികസിപ്പിച്ച ടൈംലൈൻ എച്ച് കെ കമ്പനിയുടെ പ്രോഡക്ടുകൾ മെറ്റ ഇനി പരസ്യം ചെയ്യില്ലെന്നും അറിയിച്ചു. തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ കാണുന്ന ന്യൂഡിഫൈ ആപ്പുകളുടെയും വെബ്സൈറ്റുകളുടെയും പരസ്യങ്ങൾ കൂടുതൽ വേഗത്തിൽ കണ്ടെത്താനും അവ നീക്കം ചെയ്യാനും കഴിവുള്ള ഒരു പുതിയ എഐ സിസ്റ്റം വികസിപ്പിച്ചിട്ടുണ്ടെന്നും മെറ്റ വ്യക്തമാക്കി.
ഇത്തരം പരസ്യങ്ങൾ കണ്ടെത്തുന്നതിനായി കമ്പനിയുടെ സ്പെഷൽ ടീമും എക്സ്റ്റേണൽ എക്സ്പേർട്ട്സും സേഫ്റ്റി റിലേറ്റഡ് ടേമുകളുടെയും, ഫ്രേസുകളുടെയും, ഇമോജികളുടെയും ലിസ്റ്റ് വികസിപ്പിച്ചിട്ടുണ്ട്. കോർഡിനേറ്റഡ് ഇൻ ഒത്തെന്റിക്ക് നെറ്റ് വർക്കുകളെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന അതേ രീതിയാണ് ഈ പരസ്യങ്ങൾ പ്രവർത്തിപ്പിക്കുന്ന അക്കൗണ്ടുകളുടെ നെറ്റ്വർക്കുകൾ കണ്ടെത്തി നീക്കം ചെയ്യുന്നത്.
Highlights: Meta files lawsuit against ‘Nudify’ app, AI company