ബിരിയാണിക്കൊപ്പം സാലഡ് കിട്ടിയില്ല; കൊല്ലത്ത് കല്യാണ വീട്ടിൽ കൂട്ടത്തല്ല്
കൊല്ലം(kollam): കൊല്ലത്ത് വിവാഹ സൽക്കാരത്തിന് ശേഷം ബിരിയാണിയിൽ സാലഡ് കിട്ടാത്തതിനെ തുടർന്ന് കേറ്ററിങ് തൊഴിലാളികൾ തമ്മിൽ തർക്കം. സംഘട്ടനത്തിൽ 4 പേർക്ക് പരുക്കേറ്റു. എല്ലാവർക്കും തലയ്ക്കാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കൽ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് കൂട്ടത്തല്ല് നടന്നത്.
ഇരു വിഭാഗങ്ങളായി തിരിഞ്ഞു യുവാക്കൾ ഭക്ഷണം വിളമ്പിയ പാത്രങ്ങളുമായി ഏറ്റുമുട്ടി. അക്രമത്തിൽ പരുക്കേറ്റ 4 പേരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിന്റെ ഭാഗമായ രണ്ടു കൂട്ടരും ഇരവിപുരം പൊലീസിൽ പരാതിയുമായി എത്തി.
വിവാഹത്തിൽ പങ്കെടുത്തവർക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം കേറ്ററിങ് തൊഴിലാളികൾ ആഹാരം കഴിക്കാനായി തയ്യാറെടുത്തു. ഇവർ പരസ്പരം ബിരിയാണി വിളമ്പി. എന്നാൽ ചിലർക്ക് സാലഡ് കിട്ടാതായതോടെ തർക്കമായി. ആ തർക്കം പിന്നീട് സംഘർഷത്തിലെത്തുകയായിരുന്നു.
Highlights: No salad with biryani; No gathering at wedding in Kollam