പഠിക്കാൻ പഠിക്കുക,അധ്യയന വർഷം മുഴുവൻ ആനന്ദം നിലനിർത്താം
എം. പീതാംബരൻ മാസ്റ്റർ
രണ്ടു മാസക്കാലത്തെ മധ്യവേനൽ അവധിക്കുശേഷം വളരെ സന്തോഷത്തോടു കൂടിയാണ് പുതിയ അധ്യയനവർഷത്തിലെ ആദ്യദിനത്തിൽ എല്ലാ വിദ്യാർത്ഥികളും വിദ്യാലയങ്ങളിൽ എത്തുന്നത്.
ആദ്യദിവസത്തെ ആനന്ദം അധ്യയന വർഷം മുഴുവനും നിലനിർത്തണം എന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നന്നായി പഠിച്ച് നല്ല മാർക്കും സ്കോറും നേടി സന്തോഷകരമായി മുന്നേറാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഇത് യാഥാർത്ഥ്യമാക്കണം എങ്കിൽ ആദ്യം വേണ്ടത് എങ്ങനെയാണ് പഠിക്കുക എന്ന് മനസ്സിലാക്കുകയാണ്.
പഠിക്കാൻ പഠിക്കുകയും അത് പ്രായോഗികം ആക്കുകയും ചെയ്താൽ എല്ലാ വിദ്യാർത്ഥികൾക്കും ആനന്ദം നിലനിർത്താനും ഉന്നത വിജയം
നേടാനും സാധിക്കും.
താഴെ പറയുന്ന കാര്യങ്ങളാണ് ഇതിനായി ചെയ്യേണ്ടത്..
പുതിയ അധ്യായന വർഷത്തിലേക്കുള്ള പാഠപുസ്തകങ്ങൾ കിട്ടിയാൽ ഉടനെ തന്നെ ആദ്യ പേജ് മുതൽ അവസാന പേജ് വരെ ഒന്ന് മറച്ച് നോക്കുക തുടർന്നുള്ള ദിനങ്ങളിൽ തൊട്ടടുത്ത ദിവസം ഏത് പാഠഭാഗം ആണോ അധ്യാപകൻ എടുക്കാൻ സാധ്യതയുള്ളത് എങ്കിൽ പ്രസ്തുത പാഠഭാഗം തലേദിവസം തന്നെ ടെക്സ്റ്റ് ബുക്കിൽ ഒന്ന് മറച്ചു നോക്കുക.
ഓരോ വിഷയങ്ങൾക്കും പ്രത്യേകമായി കരുതിയിരിക്കുന്ന നോട്ട് പുസ്തകങ്ങളിൽ അധ്യാപകൻ തരുന്ന നോട്ടുകൾ /കുറിപ്പുകൾ കൃത്യമായി രേഖപ്പെടുത്തി വെക്കുക.പ്രസ്തുത പാഠഭാഗത്തെ സംബന്ധിച്ച്
അധിക വായനയിലൂടെയും മറ്റ് അഭിമുഖങ്ങളിലൂടെയും പഠനപര്യടനങ്ങളിലൂടെയും ലഭിക്കുന്ന വിവരങ്ങൾ നോട്ട്ബുക്കിൽ കുറച്ചു വയ്ക്കുക പ്രസ്തുത അധ്യായത്തിൽ നിന്നും കഴിഞ്ഞകാലങ്ങളിൽ പരീക്ഷയ്ക്ക് വന്ന ചോദ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതും നോട്ട്ബുക്കിൽ
കുറിച്ച് വയ്ക്കുക.
ക്ലാസ്സിൽ എടുത്ത പാഠഭാഗം വീട്ടിൽ വന്ന ശേഷം പഠിച്ച് ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി പ്രസ്തുത പാഠഭാഗത്തിന്റെ ടെക്സ്റ്റ് ബുക്ക്, അധ്യാപകൻ തന്ന നോട്ട് എന്നിവ വായിച്ച് മനസ്സിലാക്കുക. ആവർത്തിച്ച് എഴുതിയോ ഉരുവിട്ടു ഇക്കാര്യം മനസ്സിൽ ഉറപ്പിക്കുക. പ്രസ്തുത ഭാഗം എഴുതി നോക്കിയോ പുസ്തകം അടച്ചു വെച്ച് കാണാതെ പറഞ്ഞു ഉറപ്പുവരുത്തുക.
പ്രസ്തുത ഭാഗം പൂർണ്ണമായും ഓർക്കാനും എഴുതാനും നമുക്ക് സാധിക്കുന്നു എങ്കിൽ പഠനത്തിന്റെ 60% നാം പൂർത്തിയാക്കി എന്നതാണ് വസ്തുത. ഇതിനെ 100 ശതമാനത്തിലേക്ക് എത്തിച്ച് എക്കാലത്തേക്കുമായി സംരക്ഷിക്കുക എന്നതാണ് അടുത്ത ഘട്ടം. അതിനായി നേരത്തെ പറഞ്ഞു ഉറപ്പിച്ച പാഠഭാഗത്തെ 10 മിനിറ്റിനു ശേഷം വീണ്ടും ഓർക്കുക. പൂർണ്ണമായും പഠിച്ച കാര്യങ്ങൾ പൂർണമായും നമുക്ക് ഓർമ്മ വരുന്നുണ്ടെങ്കിൽ പഠനം 100% ആയി. പൂർണ്ണമായും പുനഃ സ്മരിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഉടനെതന്നെ പ്രസ്തുത പാഠഭാഗം ഒന്നോരണ്ടോ ആവർത്തി കൂടി വായിച്ച് മനസ്സിലാക്കി വീണ്ടും ഓർത്ത് ഉറപ്പിക്കുക.
പിന്നീട് ഈ ഭാഗം ഒരിക്കലും മറക്കുകയില്ല. പഠിച്ച പാഠഭാഗത്തെ 10 മിനിറ്റിനുശേഷം പുനർ സ്മരിച്ച് സംരക്ഷിച്ച് വെക്കലാണ് പഠനത്തിന്റെ മുഖ്യ ഘട്ടം. ഇത് ശരിയായ പൂർത്തീകരിച്ചാൽ ഏതു സമയത്തും പ്രസ്തുത ഭാഗത്തുനിന്ന് ചോദ്യോത്തരങ്ങൾ വന്നാൽ ഉത്തരമെഴുതി മുഴുവൻ സ്കോർ നേടാൻ നമുക്ക് സാധിക്കും.
അടുത്ത ഘട്ടം, പഠിച്ചു ഉറപ്പിച്ച കാര്യങ്ങൾ നമ്മുടെ സ്മൃതി പദത്തിൽ (മെമ്മറിയിൽ) നിലനിർത്തുക എന്നതാണ് ഇതിനായി ആഴ്ചയുടെ
അവസാനം (ശനി, ഞായർ, ഒഴിവ് ദിവസങ്ങളിൽ) പ്രസ്തുത പാഠഭാഗത്തെ നോട്ടുബുക്കും ടെക്സ്റ്റ് ബുക്കും ഒരാവർത്തി കൂടി വായിച്ച് പഠിച്ച ഭാഗത്തെ മെമ്മറിയിൽ (സ്മൃതി പദത്തിൽ) ഉറപ്പിച്ച് നിർത്താൻ സാധിക്കണം.
പഠനം 60% ആയതിനുശേഷം 100% ആക്കാനുള്ള പുനഃസ്മരണ ഘട്ടത്തിലും, ആഴ്ചയിലൊരിക്കൽ റിവിഷൻ പ്രവർത്തനം നടത്തുന്ന
ഘട്ടത്തിലും വിദ്യാർഥികളെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ അവരവരുടെ മനസ്സിൽ തന്നെ ചില സമ്മർദ്ദങ്ങൾ (പ്രലോഭനങ്ങൾ)
ഉണ്ടാകും. ഈ പ്രലോഭനങ്ങളെ അതിജീവിച്ച് പഠിച്ച ഉറപ്പിക്കാനുള്ള കാര്യങ്ങൾ പുനഃ സ്മരിച്ചും റിവിഷൻ നടത്തിയും സംരക്ഷിച്ച്
വയ്ക്കുക തന്നെ വേണം.
സ്മൃതി പദത്തിൽ സുരക്ഷിതമാക്കി വച്ചിട്ടുള്ള ഈ അറിവുകളെ സാധാരണഗതിയിൽ ആർക്കും നിർവീര്യമാക്കാൻ സാധിക്കുകയില്ല.
എന്നാൽ ചില വൈറസുകൾ നമ്മുടെ മനസ്സിൽ കയറിയാൽ ഇവ നഷ്ടപ്പെടാനിടയുണ്ട്. അമിതമായ ദേഷ്യം, മറ്റുള്ളവരോടുള്ള അസൂയ,
തെറ്റായ വാക്കും ചിന്തയും പ്രവർത്തിയും ഇവയെല്ലാമാണ് വിവിധരൂപങ്ങളിൽ വരുന്ന വൈറസുകൾ. ഇവയെ നമ്മുടെ മനസ്സിൽ നിന്ന് അകറ്റുക തന്നെ വേണം.
പഠിച്ച സംരക്ഷിച്ച് സേവ് ചെയ്തു വച്ചിട്ടുള്ള കാര്യങ്ങൾ സുരക്ഷിതമായി നിലനിർത്താനും ആവശ്യമുള്ളപ്പോൾ സ്മരണയിലേക്ക് കൊണ്ടുവരാനും ഉത്തരമായി പറയാനും എഴുതാനും ഉന്നത മാർക്ക് നേടാനും നമുക്ക് സാധിക്കണമെങ്കിൽ മേൽപ്പറഞ്ഞ വൈറസുകളെ നമ്മുടെ മനസ്സിൽ നിന്നും അകറ്റണം.
ഇതിനായി നല്ല സ്വഭാവത്തോടും പെരുമാറ്റത്തോടുകൂടി മനസ്സിന്റെ സുതാര്യതയും വിശുദ്ധിയും നിലനിർത്താൻ കഴിഞ്ഞാൽ അധ്യയന
വർഷം ആരംഭത്തിൽ നമ്മളിൽ ഉണ്ടാകുന്ന സന്തോഷം അവസാനംവരെയും നിലനിർത്താൻ നമുക്ക് സാധിക്കും.
Highlights: Learn to learn, and keep the fun going throughout the school year.