Special Stories

കൂടൽമാണിക്യം ക്ഷേത്രവും ജാതി വിവേചനവും

ഇരിങ്ങാലക്കുട ക്ഷേത്രത്തിൽ ജാതി വിവേചനം ആചാരലംഘനമോ?
കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനം എന്ന ആരോപണത്തിന്റെ സത്യമെന്ത്?

അനീഷ് സോമൻ അടൂർ

ഭരണഘടന എല്ലാ പൗരന്മാർക്കും തുല്യ അവകാശവും, അവസരങ്ങളും ഉറപ്പുനൽകുന്ന ഭാരതത്തിൽ , ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം നമ്മുടെ ജനാധിപത്യത്തിന്റെ തത്വങ്ങൾക്ക് വിരുദ്ധമാണ്. ആരെയെങ്കിലും അവരുടെ ജാതിയെ അടിസ്ഥാനമാക്കി അവരുടെ ചുമതലകൾ നിർവഹിക്കാനുള്ള അവസരം നിഷേധിക്കുന്നത് അവരുടെ മൗലികാവകാശത്തിന്റെ വ്യക്തമായ ലംഘനമാണ്, സമത്വത്തിനും വിവേചനരഹിതതയ്ക്കും അവകാശം ഉൾപ്പെടെ.
ഒരു പ്രത്യേക ജാതിയിൽപ്പെട്ടവർക്ക് മാത്രമേ  ചില ആചാരങ്ങൾ നട ത്താൻ കഴിയൂ എന്ന വാദം ഹിന്ദുമതത്തിന്റെ സത്തയ്ക്ക് എതിരാണ്.  എല്ലാ ജീവജാലങ്ങളുടെയും മഹിമയെയും പ്രോത്സാഹിപ്പിക്കുന്ന  മതമാണ് ഹിന്ദുമതം. ഇത് കർമ്മത്തിന്റെയും ധർമ്മത്തിന്റെയും പ്രാധാന്യം എടുത്തു പറയുന്നു, ഒരാളുടെ പ്രവൃത്തികളും ചുമതലകളും അവരുടെ ജനനമോ ജാതിയോ അല്ലെന്ന് നമ്മൾ കേരള ജനത മനസ്സിലാക്കണം.
കൂടൽമാണിക്യം ക്ഷേത്രത്തിൽ ആദ്യത്തെ കഴകതസ്തികയിലെ നിയമനമാണ് ബാലുവിന്റേത്. പരീക്ഷയും അഭിമുഖവും നടത്തി ഒന്നാംസ്ഥാനം നേടിയാണ് ബാലു എത്തിയത്. കഴകം തസ്തിക നിയമനത്തിൽ പത്തുമാസത്തേക്ക് കഴകപ്രവൃത്തികളും ബാക്കി രണ്ടുമാസം ദേവസ്വം നിശ്ചയിക്കുന്ന മറ്റുജോലികളും ചെയ്യണമെന്നാണ് നിർദേശം. ഇൗ രണ്ടുമാസം മാത്രമാണ് പരമ്പരാഗത കഴകക്കാർക്ക് അവകാശം….
അതേസമയം ക്ഷേത്രത്തിലെ ജാതിവിവേചനമെന്ന  ആരോപണം വിവാദമായി അലയടിക്കുമ്പോൾ കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരൻ
ആകാൻ ഇനിയില്ലെന്ന് ബാലു മാധ്യമങ്ങളോട് പറഞ്ഞു . താൻ കാരണം ഇനി ഒരു പ്രശ്നമുണ്ടാകാൻ ആഗ്രഹിക്കുന്നില്ല. കഴകക്കാരനായി ഇനി ജോലി നോക്കേണ്ടെന്നാണ് കുടുംബത്തിന്റെയും തന്റെയും തീരുമാനമെന്ന് ബാലു അറിയിക്കുകയും ചെയ്തു.
തന്റെ നിയമനത്തിൽ തന്ത്രിമാർക്ക് താൽപ്പര്യമില്ല എന്നറിഞ്ഞത് വിഷമം ഉണ്ടാക്കി. തസ്തിക മാറ്റിയുള്ള ഉത്തരവ് ലഭിച്ചപ്പോഴാണ് അത് അറിയുന്നത്. പതിനേഴാം തീയതി തിരികെ ജോലിയിൽ പ്രവേശിക്കും. വർക്കിംഗ് അറേഞ്ച്മെന്റിന്റെ ഭാഗമായി തന്ന ഒാഫീസ് ജോലി ചെയ്തോളാമെന്നും ബാലു വ്യക്തമാക്കി.
ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് വഴിയാണ് ബാലുവിന് നിയമനം ലഭിച്ചത്. തന്ത്രി, വാര്യർ സമാജം എതിർപ്പിനെ തുടർന്നാണ് കഴകക്കാരനെ മാറ്റിയത്. ബാലുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ആറ് തന്ത്രിമാർ ദേവസ്വത്തിന് കത്തുനൽകി. എന്നാൽ, സ്ഥലംമാറ്റം താൽക്കാലികമെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.
കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനമെന്ന ആരോപണം വിവാദമാകുന്നു. ക്ഷേത്രത്തിൽ കഴകം തസ്തികയിൽ കഴിഞ്ഞ ്രെബഫുവരി 24നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനായി നിയമിക്കപ്പെട്ടത്.
അന്നുമുതൽ ബാലുവിനെ മാറ്റുന്ന മാർച്ച് 7 വരെ തന്ത്രി കുടുംബങ്ങൾ ക്ഷേത്ര ചടങ്ങുകളിൽ നിന്നും വിട്ടുനിന്നു. ഇൗഴവ സമുദായത്തിൽപ്പെട്ട ബാലു കഴകക്കാരനായതാണ് തന്ത്രിമാരുടെ എതിർപ്പിന് കാരണം അതിനൊപ്പം ബാലുവിനെ ദേവസ്വം ഓഫീസ് ജോലിക്കായി മാറ്റിനിയമിച്ചതാണ് വിവാദമായത്. ഇത് ജാതി വിവേചനമാണെന്ന് പരാതിയുയർന്നു, പ്രതിഷേധങ്ങൾക്കും കാരണമായി. വിവാദത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് മനുഷ്യാവകാശക്കമ്മീഷൻ. വിവാദത്തോട് സർക്കാരും ബന്ധപ്പെട്ട സംഘടനകളും ശിവിഗിരി മഠവും പ്രതികരിക്കുന്നു.
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവസ്വം നിയമങ്ങളനുസരിച്ച് നിയമിച്ച കഴകക്കാരൻ ആ തസ്തികയിൽ അവിടെത്തന്നെ ജോലിചെയ്യണമെന്നാണ് സർക്കാർ നിലപാടെന്ന്. ദേവസ്വം മന്ത്രി വി.എൻ. വാസവൻ. തന്ത്രിമാരുടെ വിയോജിപ്പിനെത്തുടർന്നു  അദ്ദേഹത്തെ  ക്ഷേത്രത്തിൽ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കാനാവില്ല. നവോത്ഥാനനായകർ ഉഴുതുമറിച്ച കേരളത്തിന്റെ മണ്ണിൽ ജാതിയുടെ പേരിൽ ഒരാളെ
ജോലിയിൽനിന്നു മാറ്റിനിർത്തുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. കാലഘട്ടത്തിന് യോജിച്ച സമീപനമല്ല തന്ത്രിമാർ സ്വീകരിച്ചതെന്നും അദ്ദേഹം നിയസഭയിൽ പറഞ്ഞു.
കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാത്യധിക്ഷേപം നടന്നതായി അറിവില്ല. ഇതുവരെ അത്തരത്തിൽ ഒരു പരാതിയും രേഖാമൂലം ലഭിച്ചിട്ടില്ല. അങ്ങനെ അധിക്ഷേപം നടന്നെന്ന് ബോധ്യപ്പെട്ടാൽ നിയമനടപടി സ്വീകരിക്കും. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമനം നേടിയ ബാലു ഇപ്പോൾ അവധിയിലാണ്. തിരികെ ജോലിയിൽ പ്രവേശിച്ചാൽ ജോലിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതിസന്ധി നേരിട്ടിരുന്നോ എന്ന് വിശദീകരണം തേടും. സർക്കാർ നിയമനം നടത്തിയ കഴകം ജോലിയിൽത്തന്നെ ബാലുവിനെ നിയമിക്കാനാണ് ദേവസ്വത്തിന് താത്പര്യമെന്നും ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപിയും ഈ വിവാദ വിഷയത്തെ കുറിച്ച് പറഞ്ഞു.

error: