റയല്‍ മാഡ്രിഡ് ഒരു ബ്ലാങ്ക് ചെക്ക് ഓഫര്‍ നല്‍കിയിരുന്നു, പക്ഷെ താന്‍ ബാഴ്സലോണ തിരിഞ്ഞെടുത്തു നെയ്മര്‍
റയല്‍ മാഡ്രിഡ് അവരോടൊപ്പം ചേരാന്‍ ഒരു ബ്ലാങ്ക് ചെക്ക് തനിക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്ന് നെയ്മര്‍. ”റയല്‍ മാഡ്രിഡിന്റെ ഓഫര്‍ ഒരു ബ്ലാങ്ക് ചെക്ക് ആയിരുന്നു, എനിക്ക് എന്ത് വേണമെങ്കിലും നല്‍കാമെന്ന് അവര്‍ എന്നോട് പറഞ്ഞു… പക്ഷേ ഞാന്‍ ബാഴ്സയെ എന്റെ ഹൃദയം കൊണ്ട് ആഗ്രഹിച്ചു.”
അല്‍-ഹിലാലുമായുള്ള കരാര്‍ അവസാനിപ്പിച്ചതിന് ശേഷം ഇപ്പോള്‍ സാന്റോസിനായി കളിക്കുന്ന നെയ്മര്‍ വീണ്ടും തന്റെ ഫോം കണ്ടെത്തുകയാണ്. അവസാന നാല് മത്സരങ്ങളില്‍ രണ്ട് ഗോളുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.