Sports

ക്ലബ് ലോകകപ്പ്: ഓക്‌ലന്‍ഡ് സിറ്റിയെ തൂക്കി ബയേണ്‍, പത്ത് ഗോള്‍ ജയം; അത്‌ലറ്റികോ മാഡ്രിഡിനെതിരെ പിഎസ്ജിക്കും ജയം

ന്യൂയോര്‍ക്ക്(New York): ക്ലബ് ലോകകപ്പില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിന് ഗംഭീര തുടക്കം. ന്യൂസിലന്‍ഡ് ക്ലബായ ഓക്‌ലന്‍ഡ് സിറ്റിയെ എതിരില്ലാത്ത 10 ഗോളിന് തകര്‍ത്തു. ആദ്യ പകുതിയില്‍ ആറും രണ്ടാം പകുതിയില്‍ നാല് ഗോളുമാണ് ബയേണ്‍ അടിച്ചുകൂട്ടിയത്. ബയേണിനായി ജമാല്‍ മുസിയാല ഹാട്രിക്ക് ഗോള്‍ നേടി. തോമസ് മുള്ളര്‍, മൈക്കല്‍ ഒലിസ്, കിംഗ്‌സിലി കോമാന്‍ എന്നിവര്‍ രണ്ട് ഗോള്‍ വീതം കണ്ടെത്തി. ബുണ്ടസ് ലീഗയില്‍ കിരീടം തിരിച്ചുപിടിച്ച ബയേണിന്റെ ഗംഭീര പ്രകടനമാണ് സിന്‍സിനാറ്റി സ്റ്റേഡിയത്തില്‍ കണ്ടത്. ഓക്‌ലന്‍ഡ് സിറ്റിക്ക് ബയേണിന്റെ പോസ്റ്റിലേക്ക് ഒരു ഷോട്ട് മാത്രമാണ് തൊടുക്കാനായത്. സമീപകാലത്തെ ജര്‍മന്‍ ക്ലബിന്റെ ഏറ്റവും വലിയ വിജയമാണിത്.

പിഎസ്ജിക്ക് മിന്നും ജയം

ക്ലബ് ലോകകപ്പില്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്ക് മിന്നും ജയം. സ്പാനിഷ് കരുത്തരായ അത്റ്റലിക്കോ മാഡ്രിഡിനെ എതിരില്ലാത്ത 4 ഗോളിന് തകര്‍ത്തു. ആദ്യ പകുതിയില്‍ ഫാബിയന്‍ റൂയിസും വിറ്റിന്‍ഹയുമാണ് പിഎസ്ജിക്കായി ഗോള്‍ സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിയില്‍ സെന്നി മയുലുവും, ലീ കാംഗും പിഎസ്ജിയുടെ ജയം ഉറപ്പിച്ചു. യുവേഫ ചാന്പ്യന്‍സ് ലീഗ് ജേതാക്കളായ ഫ്രഞ്ച് വമ്പന്മാര്‍ ക്ലബ് ലോകകപ്പിലും കന്നി കിരീടമാണ് ലക്ഷ്യമിടുന്നത്.

Highlights: Club World Cup: Bayern beats Auckland City, wins by 10 goals; PSG also wins against Atletico Madrid

error: