Sports

ഇന്ത്യക്ക് ആശ്വാസം, രോഹിത് ശർമ്മ പരിശീലനത്തിലേക്ക് മടങ്ങിയെത്തി

പാക്കിസ്ഥാനെതിരായ മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്ന് ടീമിൻ്റെ പരിശീലനങ്ങളിൽ നിന്ന് വിട്ടുനിന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പരിശീലനം പുനരാരംഭിച്ചു. പാകിസ്ഥാനെതിരെ ബാറ്റ് ചെയ്യാനും ഫീൽഡ് ചെയ്യാനും പാടുപെട്ട ക്യാപ്റ്റൻ പിന്നീട് പരിശീലനം നടത്തിയിരുന്നില്ല.

എന്നാൽ ഇന്നലെ പരിശീലന സെഷനിൽ ൽ ഒരു മണിക്കൂറിലധികം ബാറ്റ് ചെയ്തു. ഇന്ന് നടക്കുന്ന ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ അവസാന ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിൽ അദ്ദേഹം കളിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളത്.

സെമി ഫൈനൽ സ്പോട്ട് ഉറപ്പിച്ച ഇന്ത്യ രോഹിതിന് വിശ്രമം നൽകാൻ ഒരുക്കമായിരുന്നു. എന്നാൽ രോഹിത് കളിക്കാനാണ് താൽപര്യപ്പെടുന്നതെന്നാണ് സൂചന.

error: