റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സസ്‌പെൻഷൻ പിൻവലിച്ച് കായിക മന്ത്രാലയം
ന്യൂഡൽഹി: റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI)ക്ക് ഏർപ്പെടുത്തിയ സസ്‌പെൻഷൻ കായിക മന്ത്രാലയം പിൻവലിച്ചു. ഇതോടെ മാസങ്ങളായി നിലനിൽക്കുന്ന അനിശ്ചിതത്വത്തിന് അവസാനമാകും.
അമ്മാനിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള സെലക്ഷൻ ട്രയൽസ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്യും.
ഡിസംബർ 21 ന് തിരഞ്ഞെടുക്കപ്പെട്ട പുതിയ ബോഡിയുടെ ഭരണനിർവഹണത്തിലും നടപടിക്രമപരമായ സമഗ്രതയിലും വീഴ്ച വരുത്തിയതിനെത്തുടർന്നാണ് 2023 ഡിസംബർ 24 ന് മന്ത്രാലയം റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയെ കായിക മാന്ത്രാലയം സസ്‌പെൻഡ് ചെയ്തത്.
തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിൽ മന്ത്രാലയം, WFI അനുചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അതിനാൽ കായികരംഗത്തിന്റെയും കായികതാരങ്ങളുടെയും താൽപ്പര്യം കണക്കിലെടുത്ത്, സസ്പെൻഷൻ പിൻവലിക്കാൻ മന്ത്രാലയം തീരുമാനിച്ചതായും പറഞ്ഞു.
ബ്രിജ് ഭൂഷന്റെ വസതിയിൽ നിന്നാണ് WFI ഇപ്പോഴും പ്രവർത്തിക്കുന്നതെന്ന ആരോപണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത് അന്വേഷിക്കുന്നതിനായി മന്ത്രാലയം ഒരു വെരിഫിക്കേഷൻ കമ്മിറ്റി രൂപീകരിക്കുകയും സ്പോട്ട് ഇൻസ്പെക്ഷൻ നടത്തുകയും. തുടർന്നുള്ള അന്വേഷണത്തിൽ ഫെഡറേഷൻ അതിന്റെ ഓഫീസ് ന്യൂഡൽഹിയിലെ ഈസ്റ്റ് വിനോദ് നഗറിലേക്ക് മാറ്റിയതായി കണ്ടെത്തുകയായിരുന്നു.
കൂടാതെ 2026 ഏഷ്യൻ ഗെയിംസിലും 2028 ഒളിമ്പിക് ഗെയിംസിലും ഇന്ത്യൻ ഗുസ്തിക്കാരുടെ മെഡൽ സാധ്യതകളെ ബാധിക്കുമെന്ന് കണക്കിലെടുത്താണ് സസ്പെൻഷൻ അവസാനിപ്പിച്ചത്.