Sports

കുടുംബശ്രീ ട്രൈബൽ ഫുട്ബോൾ ടൂർണമെന്റ്: ഒളകര എഫ്സി ജേതാക്കൾ

തൃശൂർ: ചാലക്കുടി ബോയ്സ് ഹൈ സ്കൂൾ ഗ്രൗണ്ടിൽ പട്ടിക വർഗ മേഖലയിലെ ഇടപെടലിന്റെ ഭാഗമായി യൂത്ത് ക്ലബ്‌ അംഗങ്ങൾക്കായി നടത്തിയ ട്രൈബൽ ഫുട്ബോൾ ടൂർണമെന്റിൽ ശാസ്ത്താംപൂവം എഫ്സിയെ ഒളകര എഫ്സി പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ 5-4 നു പരാജയപ്പെടുത്തി ജേതാക്കൾ ആയി. മികച്ച കളിക്കാനായി ശാസ്ത്താംപൂവം എഫ്സിയിലെ ഗോളി ശിവകുമാറിനെ തെരഞ്ഞെടുത്തു.


മലക്കാപ്പാറ എഫ്സി, നടമ്പാടം എഫ്സി, എച്ചിപ്പാറ എവെർഗ്രീൻ, വാഴച്ചാൽ എഫ്സി, തിരുമണി എഫ്സി, മണിയൻക്കിണർ എഫ്സി ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.
സമാപന സമ്മേളനവും സമ്മാനദാനവും ചാലക്കുടി മുനിസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. സലിൽ യു അധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രസാദ് കെ, ചാലക്കുടി മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദീപു ദിനേശ്, സി.ഡി.എസ് ചെയർപേഴ്സൺ സുബി ഷാജി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ആദർശ് പി എന്നിവർ ആശംസകൾ അറിയിച്ചു.

error: