മൂന്നാം ഏകദിനത്തിലും പാക് പടയ്ക്ക് തോൽവി; പരമ്പര തൂത്തുവാരി കിവീസ്
പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര തൂത്തുവാരി ന്യൂസിലാൻഡ്. മൂന്നാം ഏകദിനത്തിൽ 43 റൺസിന്റെ വിജയമാണ് ന്യൂസിലാൻഡ് നേടിയത്. 42 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ 40 ഓവറിൽ 221 റൺസിൽ എല്ലാവരും പുറത്തായി.
നേരത്തെ ടോസ് നേടിയ പാകിസ്താൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലാൻഡ് മുൻനിരയിലെ മിക്ക താരങ്ങളും ഭേദപ്പെട്ട നിലയിൽ സ്കോർ ചെയ്തു. റഹീസ് മരിയു 58, ഹെൻറി നിക്കോളാസ് 31, ഡാരൽ മിച്ചൽ 43, ടിം സെയ്ഫേർട്ട് 26, ക്യാപ്റ്റൻ മൈക്കൽ ബ്രേസ്‍വെൽ 59 എന്നിങ്ങനെ സംഭാവന ചെയ്തു. പാക്കി സ്ഥാനായി അഖിഫ് ജാവേദ് നാല് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാനും നന്നായി ബാറ്റ് ചെയ്തെങ്കിലും ലക്ഷ്യത്തിലേക്കെത്താനുള്ള പോരാട്ടം ഉണ്ടായില്ല. അബ്ദുള്ള ഷെഫീക്ക് 33, ബാബർ അസം 50, മുഹമ്മദ് റിസ്വാൻ 37, തായിബ് താഹിർ 33 എന്നിങ്ങനെയുള്ള പ്രകടനവും നടത്തി. ന്യൂസിലാൻഡിനായി ബെൻ സീയേഴ്സ് തുടർച്ചയായ രണ്ടാം മത്സരത്തിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.
Highlights: NZ beat Pak, Complete 3-0 Series Sweep BM