Sports

പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഗ്ലെൻ മാക്‌സ്‌വെല്ലിന് 25% പിഴ


സിഎസ്‌കെയ്‌ക്കെതിരായ ഐപിഎൽ മത്സരത്തിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഗ്ലെൻ മാക്‌സ്‌വെല്ലിന് പിഴ. 2025 ഏപ്രിൽ 8 ന് മുള്ളൻപൂരിൽ നടന്ന പഞ്ചാബ് കിംഗ്സും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള മത്സരത്തിൽ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പഞ്ചാബ് കിംഗ്‌സ് ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന് ബിസിസിഐ പിഴ ചുമത്തി. ആർട്ടിക്കിൾ 2.2 ലെ ലെവൽ 1 കുറ്റം മാക്‌സ്‌വെൽ സമ്മതിച്ചു.

ഔദ്യോഗിക ഐപിഎൽ വാർത്താക്കുറിപ്പ് അനുസരിച്ച്, മാച്ച് റഫറി ചുമത്തിയ ശിക്ഷ മാക്‌സ്‌വെൽ അംഗീകരിച്ചു. അതിൽ അദ്ദേഹത്തിൻ്റെ മത്സര ഫീസിന്റെ 25% പിഴ ഉൾപ്പെടുന്നു. ബാറ്റ് തല്ലിത്തകർക്കുക, പരസ്യ ബോർഡുകൾ, ഡ്രസ്സിംഗ് റൂമിലെ സാധനങ്ങൾ അല്ലെങ്കിൽ ഗ്രൗണ്ട് ഫിറ്റിംഗുകൾ എന്നിവ നശിപ്പിക്കുന്നത് പോലുള്ള കാര്യങ്ങൾക്ക് ലഭിക്കുന്ന ശിക്ഷയാണ് മാക്സ്‌വെലിന് ലഭിച്ചിരിക്കുന്നത്‌.

Highlights: For breaching the code of conduct, Glenn Maxwell has been fined 25%.

error: