ഇടുക്കിയില്‍ പുതിയ ക്രിക്കറ്റ് അക്കാദമി ആരംഭിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍
കൊച്ചി(Kochi): ഇടുക്കിയില്‍ പുതിയ ക്രിക്കറ്റ് അക്കാദമി ആരംഭിക്കുമെന്ന് കെസിഎ. അക്കാദമിയിലേയ്ക്കുള്ള ജില്ലാതല സെലക്ഷന്‍ മെയ് മാസം ആരംഭിക്കും. എറണാകുളത്ത് ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കേരള ക്രിക്കറ്റിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ കീഴിലുള്ള ക്രിക്കറ്റ് അക്കാദമികള്‍ നവീകരിക്കും. കൂടാതെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ വിവിധ പദ്ധതികൾ നടപ്പാക്കാനും തീരുമാനമായി.
കൊല്ലം ഏഴുകോണിൽ അസോസിയേഷൻ നിർമിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ നിർമാണോദ്ഘാടനം മെയ് മാസം നടക്കും. ഫ്ളഡ് ലൈറ്റ് സൗകര്യത്തോടു കൂടിയ തിരുവനന്തപുരം – മംഗലാപുരം സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം, ആലപ്പുഴ എസ്‌ഡി കോളേജ് ഗ്രൗണ്ട് രണ്ടാം ഘട്ട നിര്‍മാണോദ്ഘാടനം എന്നിവ ജൂലൈ മാസം നടക്കും.
Highlights: Kerala Cricket Association announces that a new cricket academy will be started in Idukki.