ഗൂഗിൾ പിക്സൽ 9എ ഇന്ത്യയിലും
ഗൂഗിൾ പിക്സൽ 9എ (Google pixel 9a) സ്മാർട്ട്ഫോൺ ഇനി ഇന്ത്യയിലും. രണ്ട് നിറങ്ങളിൽ എത്തുന്ന ഗൂഗിൾ പിക്സൽ 9എയുടെ 8 ജിബി+128 ജിബി മോഡലിനു 49,999 രൂപയാണ്. 8 ജിബി +256 ജിബി മോഡലിന് 56,999 രൂപയാണ് വില.
ഗൂഗിളിൻറെ ടെൻസർ ജി4 ചിപ്പും ടൈറ്റൻ എം2 സെക്യൂരിറ്റി ചിപ്പുമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 6.3 ഇഞ്ച് ഡിസ്പ്ലെ 120ഹെഡ്സ് റിഫ്രഷ് റേറ്റും 2700 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും നൽകുന്നു.
ജെമിനി എഐ, സർക്കിൾ ടു സെർച്ച്, മാജിക്കൽ ഇറേസർ, ഓഡിയോ മാജിക് ഇറേസ് തുടങ്ങിയ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഫീച്ചറുകൾ ഗൂഗിൾ പിക്സൽ 9എയിലുണ്ട്. 48 എംപി കാമറ, 13 എംപി അൾട്രാ വൈഡ് ലെൻഡും ഉൾപ്പെടുന്നതാണ് പ്രധാന കാമറ പാനൽ.
13 എംപിയുടേതാണ് പിൻ കാമറ. 5,100 എംഎഎച്ച് ബാറ്ററി കരുത്തും 33 വാട്സ് വയേർഡ് ചാർജിംഗുമാണ് ഫോണിനുള്ളത്. ആൻഡ്രോയ്ഡ് 15 പ്ലാറ്റ്ഫോമിൽ വരുന്ന ഫോണിൽ ഏഴ് വർഷത്തെ ഒഎസ് അപ്ഡേറ്റും പിക്സൽ ഡ്രോപ്സും ഗൂഗിൾ ഉറപ്പുനൽകുന്നു.
Highlight: Google Pixel 9a available in India