Tech

കനത്ത മഴ ഇനിയും തുടരുമോ? മൊബൈൽ ആപ്പുകള്‍ പറയും കൃത്യമായ മറുപടി

ജീവിതത്തിൽ കാലാവസ്ഥയ്‌ക്ക് വലിയ പ്രധാന്യമുണ്ട്. അപ്രതീക്ഷിതമായ മഴ, മഞ്ഞ് വീഴ്‌ച എന്നിവയിൽ നിന്ന് രക്ഷനേടാൻ ചില മാർഗങ്ങളുണ്ട്. മഴ എപ്പോൾ അവസാനിക്കും? ഇനി ഇന്ന് വീണ്ടും മഴ പെയ്യുമോ? നിങ്ങളുടെ അടുത്ത ജില്ലയിൽ മഴയുണ്ടോ, ഡാമുകളിലെ ജല നിരപ്പ് എത്രയായി? എന്നിങ്ങനെയുള്ള എല്ലാ സംശയവും ഒറ്റ ക്ലിക്കിൽ തീർക്കാവുന്നതാണ്. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന വാട്‌സാപ്പ് ഫോർവേഡുകളും ഫേസ്‌ബുക്ക് പോസ്റ്റുകള്‍ക്കും ബൈ പറയാം.

കാലാവസ്ഥയെ സംബന്ധിച്ച എല്ലാ കാര്യങ്ങളും നമ്മുടെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തങ്ങളുടെ വെബ്സൈറ്റിൽ എപ്പോഴും പ്രസിദ്ധീകരിക്കുന്നുണ്ട്. കുറച്ചുകൂടി എളുപ്പത്തിൽ ഇവയെല്ലാം അറിയണമെങ്കിലുള്ള മൊബൈൽ ആപ്ലിക്കേഷനുകളാണ് പരിചയപ്പെടുത്തുന്നത്.

ഉപഗ്രഹങ്ങളിൽ നിന്നുള്ള തത്സമയ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഇവ പ്രവർത്തിക്കുന്നത് എന്നതിനാൽ ഓരോ ദിവസത്തെയും യാത്രകളും മറ്റും തീരുമാനിക്കാനും ഈ അപ്ലിക്കേഷനുകൾ സഹായിക്കും.

വെതർ ചാനൽ:

കാലാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും അനുയോജ്യമായ ഒരു ആപ്പാണ് വെതർ ചാനൽ. കാലാവസ്ഥാ പ്രവചനം സംപ്രേഷണം ചെയ്യുന്ന വാർത്താ വീഡിയോകളും ആപ്പിൽ അടങ്ങിയിരിക്കുന്നു. താപനില, മഴയുടെ സാധ്യത എന്നിവ കൃത്യമായി ഇവിടെ അറിയാൻ സാധിക്കും.

ഗൂഗിൾ പ്ലേ സ്റ്റോറിലൂടെയും ആപ്പ് സ്റ്റോറിലൂടെയും വെതർ ചാനൽ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. സൗജന്യ പതിപ്പിൽ പരസ്യങ്ങൾ നിറഞ്ഞിരിക്കും.

അക്യു വെതർ:

മിനിറ്റ്കാസ്റ്റ് ഉപയോക്താക്കൾക്ക് അനുയോജ്യമായ ആപ്പ് ആണിത്. ഒരോ മിനിറ്റിലേയും അപ്പ്‌ഡേറ്റുകള്‍ ഇതിൽ ലഭ്യമാണ്. മഴ എപ്പോൾ ആരംഭിക്കു, ഒരു നിശ്ചിത സമയത്ത് താപനില എന്തായിരിക്കും, ദൈനംദിന താപനില, കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിവയെല്ലാം ഈ ആപ്പിലൂടെ അറിയാൻ സാധിക്കും.

വെതർബഗ്:

വെതർബഗ് ആപ്പ് ഹൈപ്പർ-ലോക്കൽ പ്രവചനങ്ങൾ, കാലാവസ്ഥാ മുന്നറിയിപ്പുകൾ എന്നിവ അറിയാൻ സാഹായിക്കുന്നു. നിർദ്ദിഷ്‌ട സ്ഥലങ്ങൾ, നിലവിലെ കാലാവസ്ഥ, കാലാവസ്ഥാ മുന്നറിയിപ്പുകൾ എന്നിവയ്‌ക്കായി വിശദമായ അപ്‌ഡേറ്റുകള്‍ ഈ ആപ്പിൽ ലഭ്യമാണ്.

‘ഔട്ട്ഡോർ സ്പോർട്‌സ് സൂചിക’ പ്രകാരം തത്സമയ കാലാവസ്ഥാ ഡാറ്റയും ഇവിടെ ലഭ്യമാണ്. മഴ, കൊടുങ്കാറ്റ് അപകടസാധ്യത തുടങ്ങിയ വിവിധ അറിയിപ്പുകള്‍ മാപ്പിങ് പ്രക്രിയയിലൂടെ അറിയാൻ സാധിക്കും.

Highlights: Mobile apps are the right answer in case of heavy rain

error: