Tech

മിഡ്- റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മത്സരം കടുക്കും, പുതിയ ഫോണുമായി ഐക്യൂഒഒ

വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒ, പുതിയ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മിഡ്- റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കണ്ണുവെച്ച് ഐക്യൂഒഒ നിയോ 10 (iQOO Neo 10) എന്ന മോഡലാണ് ലോഞ്ച് ചെയ്തത്. സ്നാപ്ഡ്രാഗണ്‍ 8s ജെന്‍ 4 ചിപ്സെറ്റ് ആണ് ഇതിന് കരുത്തുപകരുക. ഗെയിമിങ്ങിന് കൂടുതല്‍ പ്രാധാന്യം നല്‍കി ഉയര്‍ന്ന റിഫ്രഷ് റേറ്റോടു കൂടിയ സ്‌ക്രീനും വലിയ ഫാസ്റ്റ് ചാര്‍ജിങ് ബാറ്ററിയുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

8 ജിബി + 128 ജിബി വേരിയന്റിന് 31,999 രൂപ മുതലാണ് വില ആരംഭിക്കുക. 8 ജിബി + 256 ജിബി മോഡലിന് 33,999 രൂപയും 12 ജിബി + 256 ജിബി പതിപ്പിന് 35,999 രൂപയുമാണ് വില വരിക. കൂടാതെ, 40,999 രൂപയ്ക്ക് 16 ജിബി + 512 ജിബി വേരിയന്റും ലഭ്യമാണ്. വിവിധ ബാങ്ക് ഓഫറുകളും കിഴിവുകളും ലഭ്യമാണ്. ഇന്നലെ മുതല്‍ ഫോണ്‍ വിപണിയില്‍ വില്‍പനയ്ക്ക് എത്തി.

നിയോ 10ല്‍ 6.78 ഇഞ്ച് ഡിസ്പ്ലേയാണ് ഉള്ളത്. ഗെയിമിങ്ങിന് 144Hz റിഫ്രഷ് റേറ്റും പതിവ് ഉപയോഗത്തിന് 120Hz റിഫ്രഷ് റേറ്റും ഉണ്ട്. ഇത് 2000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് വാഗ്ദാനം ചെയ്യുന്നു. ഫോട്ടോഗ്രാഫിക്കായി, OIS സജ്ജീകരിച്ച 50MP പ്രൈമറി സെന്‍സറും 8MP അള്‍ട്രാ-വൈഡ് ലെന്‍സും ഉള്ള ഡ്യുവല്‍ റിയര്‍ കാമറ സജ്ജീകരണവും നിയോ 10ല്‍ ഉണ്ട്. 120W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 7,000mAh ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു കരുത്ത്.

നിയോ 10ന് മിനുസമാര്‍ന്നതും ആധുനികവുമായ ഒരു രൂപകല്‍പനയാണ് നല്‍കിയിരിക്കുന്നത്. പിന്‍ പാനലില്‍ പ്രീമിയം ലുക്ക് നല്‍കുന്ന ഒരു സ്‌റ്റൈലിഷ് ഫിനിഷും ഉണ്ട്. ഫോണിന്റെ എര്‍ഗണോമിക് ഡിസൈന്‍ സുഖകരമായ ഒരു ഗ്രിപ്പ് ഉറപ്പാക്കുന്നു. ഇന്‍ഫെര്‍ണോ റെഡ്, ടൈറ്റാനിയം ക്രോം എന്നി നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

Highlights: Competition in the mid-range smartphone market is fierce, iQOO with a new phone

error: