മന്ദലംകുന്ന് ബീച്ച്; ടൂറിസത്തിന്റെ പുതിയ മുഖം
ഫൈസി മന്ദലാംകുന്ന്
തീരങ്ങളെ തഴുകിയുറക്കുന്ന തിരമാലകള്‍, പടിഞ്ഞാറന്‍ കാറ്റിന്റെ സുഖ ശീതളിമയില്‍ തലയാട്ടി നില്‍ക്കുന്ന തണല്‍ വിരിച്ച കാറ്റാടി മരങ്ങള്‍… അസ്തമയ സ്വര്‍ണ വര്‍ണത്തിന്റെ കണ്ണും മനസും കുളിര്‍പ്പിക്കുന്ന മനോഹാരിത..
ടൂറിസത്തില്‍ ഒഴിച്ച് കൂടാന്‍ കഴിയാത്ത ഒന്നാണ് ബീച്ച് ടൂറിസം. മനോഹരമായ പല ബീച്ചുകളും നമുക്കുണ്ട്. അതിലൊന്നാണ് ഏറെ മനോഹരമായ മന്ദലംകുന്ന് ബീച്ച്. തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു തീരദേശമാണ് മന്ദലാംകുന്ന്.
ചാവക്കാട് നഗരത്തില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഈ ബീച്ച്, പ്രകൃതി സൗന്ദര്യവും സമാധാനപരവും ആകര്‍ഷകവുമായ അന്തരീക്ഷത്താല്‍ പ്രശസ്തമാണ്.
നഗര തിരക്കുകളില്‍ നിന്ന് അകന്ന് കടലും കരയും ലയിക്കുന്നതിന്റെ വിസ്മയം, സൂര്യാസ്തമയത്തിലെ വര്‍ണരാജികള്‍ തെളിഞ്ഞ നീലാകാശവും മേഘങ്ങളും കാറ്റാടി മരങ്ങളുടെ തണലും കടല്‍ തീരത്തെ സ്വച്ഛതയും ശാന്തമായ കടല്‍ക്കാറ്റും പ്രകൃതിഭംഗിയുമാണ് ഈ ബീച്ചിന്റെ പ്രധാന ആകര്‍ഷണം.
ഒലിവ് റിഡ്‌ലി കടലാമകള്‍ സ്ഥിരമായി
മുട്ടയിടാന്‍ വരുന്ന ഇവിടം ഹരിത ടൂറിസം ബീച്ചായി പ്രഖ്യാപിച്ചിട്ടുണ്ട്.
- എത്തിച്ചേരാന്‍
- >> മന്ദലാംകുന്ന് ബീച്ച്, പുന്നയൂര്‍ പഞ്ചായത്ത്, തൃശ്ശൂര്‍ ജില്ല, കേരളം
- ആകെ ദൂരം
- >> ചാവക്കാട്, മന്ദലാംകുന്ന് ഏകദേശം 10 കിലോമീറ്റര്‍
- തൃശൂര്‍, മന്ദലാംകുന്ന് ഏകദേശം 35 കിലോമീറ്റര്‍
- കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളം, മന്ദലാംകുന്ന്
- ഏകദേശം 90 കിലോമീറ്റര്‍
Highlights: mannalankunnu beach Kerala tourism