NationalTrending

ബിജെപി ഭരിക്കുമ്പോൾ രന്യ റാവുവിന്റെ സ്ഥാപനത്തിന് ഭൂമി അനുവദിച്ചു: കെഐഎഡിബി



കർണാടക:  സ്വർണ കളളക്കടത്ത് കേസിൽ അറസ്റ്റിലായ സിനിമാ താരം രന്യ റാവുവിന് സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഭൂമി അനുവദിച്ചത് ബിജെപി നേതൃത്വത്തിലുള്ള മുൻ സർക്കാരിന്റെ കാലത്താണെന്ന് കർണാടക വ്യവസായ മേഖല വികസന ബോർഡ് (കെഐഎഡിബി) വ്യക്തമാക്കി.

കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് 2023 ജനുവരിയിലാണ് ഈ വിഹിതം അനുവദിച്ചതിച്ചിരിക്കുന്നത്. ദുബായിൽ നിന്ന് സ്വർണ കള്ളക്കടത്ത് നടത്തിയതിന് അടുത്തിടെ അറസ്റ്റിലായ റാവുവുമായി ബന്ധമുള്ള ഒരു കമ്പനിക്ക് ബോർഡിൽ നിന്ന് 12 ഏക്കർ വ്യാവസായിക ഭൂമി ലഭിച്ചുവെന്ന റിപ്പോർട്ടുകൾക്കായിരുന്നു കെഐഎഡിബിയുടെ പ്രതികരണം.

തുമകുരു ജില്ലയിലെ സിറ ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഭൂമി അനുവദിച്ചത്.
2023 ഫെബ്രുവരിയിലെ രേഖയിൽ വിവരിച്ചിരിക്കുന്ന സർക്കാർ നടപടിക്രമങ്ങൾ അനുസരിച്ച്, ടിഎംടി ബാറുകൾ, കമ്പി, അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കുന്നതിനായി ഒരു സ്റ്റീൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ ക്സിറോഡ ഇന്ത്യയ്ക്ക് അനുമതി ലഭിച്ചു. 138 കോടി രൂപ നിക്ഷേപമുള്ള ഈ പദ്ധതി ഏകദേശം 160 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും 2023 ൽ വ്യവസായ മന്ത്രി എം ബി പാട്ടീൽ പ്രസ്താവന ഇറക്കിയിരുന്നു.

ബിജെപി സർക്കാർ അധികാരത്തിലിരുന്ന 2023 ജനുവരി 2 ന് നടന്ന 137-ാമത് സംസ്ഥാനതല സിംഗിൾ വിൻഡോ ക്ലിയറൻസ് കമ്മിറ്റി യോഗത്തിൽ ഭൂമി അനുവദിക്കലിന് അംഗീകാരം ലഭിച്ചതായി കെഐഎഡിബി സിഇഒ മഹേഷ് എം സ്ഥിരീകരിച്ചു.

മാർച്ച് 3 ന് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 12.56 കോടി രൂപയുടെ സ്വർണക്കട്ടികൾ കടത്തിയതിന് റാവു അറസ്റ്റിലായതിനെത്തുടർന്ന് ബെംഗളൂരുവിലെ വസതിയിൽ നടത്തിയ പരിശോധനയിൽ 2.06 കോടി രൂപയുടെ സ്വർണാഭരണങ്ങളും 2.67 കോടി രൂപയുടെ പണവും കണ്ടെത്തിയിരുന്നു.

error: