Trending

പണിപാളിയ ഗിബ്ലികള്‍

ഇതുവരെ ഗിബ്ലി ഫോട്ടോകളായിരുന്നു സോഷ്യല്‍ മീഡിയ നിറയെ. എന്നാല്‍ ഇപ്പോള്‍ ട്രെന്‍ഡ് എങ്ങനെ പണിയായെന്നാണ് റീല്‍സുകളിലും സ്റ്റാറ്റസുകളിലും നിറയുന്നത്. ഫുള്‍ ഏവശയഹശളശരമശേീി ആയി നിറഞ്ഞ യൂട്യൂബും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളും മൂക്കത്ത് വിരല്‍ വയ്ക്കുകയാണ്.

ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടിയും എക്‌സ്എഐയുടെ ഗ്രോക്ക് 3യും അക വഴി ക്രിയേറ്റ് ചെയ്തു തരുന്ന ഫോട്ടോ സ്‌റ്റൈലുകളാണ് ഗിബ്ലി. എന്നാല്‍ ഗിബ്ലി വഴി ഫോട്ടോയുണ്ടാക്കി പണി പാളിപ്പോയ സംഭവങ്ങളും നിരവധിയുണ്ട്. സ്റ്റുഡിയോ ഗിബ്ലി സ്‌റ്റൈലില്‍ ഫോട്ടോ നിര്‍മിച്ചതില്‍ പലരും, വിചാരിച്ച ഫോട്ടോയല്ല കിട്ടിയത്. പോരാഞ്ഞിട്ട് ഗ്രൂപ്പ് സെല്‍ഫി ചിത്രങ്ങളുടെ ഗിബ്ലി വേര്‍ഷനില്‍ മിക്കവയിലും അജ്ഞാതര്‍ കയറിക്കൂടുകയാണ്.

ദമ്പതികളുടെ ഫോട്ടോയില്‍ ഗിബ്ലി അഡീഷണലായി കുട്ടിയെ വച്ച് കൊടുത്തിരിക്കുന്നു. ഗിബ്ലിയുടെ വക എക്‌സ്ട്രാ പണിയാണിത്. ആണിന്റെ ഗിബ്ലി ചിത്രം പെണ്ണായി, രണ്ട് പേരുടെ സെല്‍ഫി ഫോട്ടോയില്‍ ആളറിയാത്ത മറ്റൊരാള്‍. ചിലര്‍ക്ക് മൂന്ന് കൈ വരെയാണ് ഗിബ്ലി വഴി കിട്ടിയിരിക്കുന്നത്.

എന്തായാലും വൈറലായ ഗിബ്ലിയെ കണ്ട് ആരാ, ആരാ ഇത് എന്ന സിനിമാ ഡയലോഗും ചേര്‍ത്ത് പണിപാളിയ ഗിബ്ലി ഫോട്ടോകള്‍ പലതുംം വീഡിയോയായി സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ്.

Highlights: Ghibli trend gone wrong

error: