Trending

അക്ഷരമാല മുതല്‍ കവിതകള്‍ വരെ…കസവുമുണ്ടില്‍ ഭാഷകള്‍ നെയ്യുമ്പോള്‍

യുവതലമുറയെ മലയാളത്തിന്റെ സമ്പന്നമായ പാരമ്പര്യവുമായി ബന്ധിപ്പിക്കാനുള്ള മാര്‍?ഗമായി ഉത്സവവേഷങ്ങള്‍ മാറിയിരിക്കുകയാണ്. ശൈലികള്‍ മാറിയേക്കാം. എന്നാല്‍ മലയാളിയുടെയും കസവിന്റെയും ബന്ധം കാലാതീതമാണ്. ആഘോഷങ്ങളുടെ ഹൃദയത്തില്‍ ഉള്ളതാണ് കസവുകള്‍.
കഴിഞ്ഞ ഓണക്കാലത്ത് സാരികളില്‍ അക്ഷരമാല നെയ്ത് ശ്രദ്ധേയയായ ഫാഷന്‍ ഡിസൈനര്‍ ചിത്ര പ്രിയദര്‍ശിനി വിഷുവിന് വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിതയുടെ വരികള്‍ സ്വന്തം സാരികളില്‍ തുന്നിയിരിക്കുകയാണ്.
വൈലോപ്പിള്ളി എന്റെ ഇഷ്ട കവി ആണ്. ഈ സാരി ആരെങ്കിലും ധരിച്ചാല്‍, കവിതയെക്കുറിച്ചുള്ള ഒരു സംഭാഷണത്തിന് അത് വഴിയൊരുക്കും വരികള്‍ തുണിയുടെ അതിരുകളക്കപ്പുറം ജീവിക്കാന്‍ തുടങ്ങും എന്ന് ചിത്രം പറയുന്നു.
തീര്‍ത്തും വിശേഷ ദിവസങ്ങളില്‍ മാത്രം ധരിക്കുന്നതാണ് കസവുസാരികള്‍. പ്രത്യേകിച്ച് ഓണം, വിഷു എന്നീ ആഘോഷങ്ങള്‍ക്ക്. പഴയ തലമുറയും പുതിയ തലമുറയും ഒരോ ആവേശത്തോടെയാണ് സാരിയെ കാണുന്നത്. പരമ്പരാഗത വസ്ത്രങ്ങളില്‍ പുതുമ ചേര്‍ക്കുമ്പോള്‍ അതിന് സ്വീകാര്യത ഏറെകയും ചെയ്യുന്നുണ്ട്. നെയ്ത്ത് മോറ്റിഫുകളുള്ള സാരികള്‍ക്ക് വില കൂടുതലാണ്. ചിലര്‍ എമ്പ്രോയ്ഡറി വര്‍ക്കുള്ളവയാണ് തെരഞ്ഞെടുക്കുക. മറ്റു ചിലര്‍ കണിക്കൊന്നയുടെ സൗന്ദര്യം പ്രിന്റുകളിലൂടെ യും ഹാന്‍ഡ് പെയിന്റിങ്ങുകളിലൂടെയും പുനരാവിഷ്‌കരിക്കുകയും ചെയ്യുന്നുണ്ട്.

Highlights: From Aksharamala to Ajrakh patches. Classic kasavu gets a colourful, trendy makeover

error: