പത്തൊമ്പതുകാരനായ ഭാഷപണ്ഡിതൻ
400 ഭാഷകളിൽ പ്രാവീണ്യം നേടുകയും 46 ഭാഷകളിൽ സംസാരിക്കാനും കഴിവുള്ള പത്തൊമ്പതുകാരനാണ് ഇപ്പോൾ ലോകത്തെ അത്ഭുതപ്പെടുത്തുന്നത്. ചെന്നൈയിൽ നിന്നുള്ള പത്തൊമ്പത് വയസ്സുള്ള മഹ്മൂദ് അക്രം ഭാഷാ പണ്ഡിതനായ പിതാവിന്റെ നിർദേശപ്രകാരമാണ് ഭാഷകൾ പഠിക്കാൻ തുടങ്ങിയത്.
വളരെ ചെറുപ്പത്തിൽ തന്നെ അക്രം ഭാഷകളെക്കുറിച്ച് പഠിക്കാൻ തുടങ്ങി, പിതാവ് ഷിൽബി മൊഴിപ്രിയന് 16 ഭാഷകൾ അറിയാം. ആറ് ദിവസം കൊണ്ട് ഇംഗ്ലീഷ് അക്ഷരമാലയും മൂന്ന് ആഴ്ചകൾക്കുള്ളിൽ തമിഴ് ലിപിയും പഠിച്ചപ്പോഴാണ് അക്രത്തിന്റെ കഴിവ് മനസിലാകുന്നത്. സാധാരണയായി മാസങ്ങൾ എടുക്കുന്ന നേട്ടങ്ങളാണ് അക്രം നിസാര സമയം കൊണ്ട് പഠിച്ചെടുത്തത്. 12 വയസുള്ളപ്പോൾ തന്നെ ഭാഷകളോടുള്ള അക്രത്തിന്റെ സ്നേഹം ലോക റെക്കോർഡുകൾ നേടിയെടുക്കാൻ സഹായിച്ചു.
മ്യാൻമർ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിൽ വർക്ക്‌ഷോപ്പുകളും അക്രം നടത്തിയിട്ടുണ്ട്, ആശയവിനിമയ കലയിൽ പ്രാവീണ്യം നേടുമ്പോൾ പ്രായം ഒരു പരിധിയല്ലെന്ന് അക്രം തെളിയിക്കുന്നു.
400 ഭാഷകളിൽ പ്രാവീണ്യം നേടുന്ന ഇന്ത്യൻ കൗമാരക്കാരൻ, സംസാരിക്കുന്ന, എഴുതുന്ന, വായിക്കുന്ന
ഇപ്പോൾ, ഇംഗ്ലീഷ് സാഹിത്യവും ആനിമേഷനും പഠിക്കുകയാണ് അക്രം.