Education/Career

നീറ്റ് പിജി പരീക്ഷ മാറ്റി

ന്യൂഡൽ​ഹി(New Delhi): നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പോസ്റ്റ് ഗ്രാജുവേറ്റ് (NEET PG) 2025 മാറ്റിവച്ചതായി നാഷണൽ ബോർഡ് ഓഫ് മെഡിക്കൽ സയൻസസ് (NBEMS) അറിയിച്ചു. ഈ മാസം 15 ന് നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. രണ്ട് ഷിഫ്റ്റുകൾക്ക് പകരം ഒറ്റ ഷിഫ്റ്റിൽ നീറ്റ് എക്സാം നടത്തുന്നത് സംബന്ധിച്ച സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് തീരുമാനം.

എൻബിഇഎംഎസ് ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച്, പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്തും. ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്തുന്നതിന് കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ ക്രമീകരിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടാണ് എക്സാം തീയതി മാറ്റി വച്ചിരിക്കുന്നത്. പുതിയ തീയതികൾ ഉടൻ പ്രഖ്യാപിക്കും. ബിരുദാനന്തര മെഡിക്കൽ കോഴ്‌സുകൾ പിന്തുടരാൻ ആഗ്രഹിക്കുന്ന ഇന്ത്യയിലെ മെഡിക്കൽ ബിരുദധാരികൾക്കുള്ള പരീക്ഷയാണ് നീറ്റ് എക്സാം.

Highlights: NEET PG 2025 exam postponed

error: