Business

കുതിച്ചു ചാടി സ്വർണ വില

സംസ്ഥാനത്ത് തുടർച്ചയായാ മൂന്നാം ദിനവും സ്വർണവില ഉയർന്നു. പവന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ സ്വർണവിലയിൽ 160 രൂപയുടെ വർധനവുണ്ടായിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 72,720 രൂപയാണ്.

കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണവില 1,360 രൂപയോളമാണ് വർധിച്ചത്. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങലാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. യുഎസ്-ചൈന വ്യാപാര ബന്ധത്തിൽ വിള്ളൽ വീഴുന്നതിന്റെ സൂചനകൾ, ഡൊണാൾഡ് ട്രംപിന്റെ താരിഫ് അജണ്ടയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടങ്ങിയ കാരണങ്ങളാൽ സ്വർണത്തിന്റെ ആവശ്യകത വർധിച്ചു.

സുരക്ഷ്ഷിത നിക്ഷ്ഷേപമായാണ് നിക്ഷേപകർ സ്വർണത്തെ കാണുന്നത്. ഇതു കൂടാതെ, ഫെഡറൽ റിസർവ് ഗവർണർ ക്രിസ്റ്റഫർ വാലർ ഈ വർഷാവസാനം പലിശനിരക്ക് കുറയ്ക്കുന്നതിനെ പിന്തുണയ്ക്കുന്നതായി പറഞ്ഞതിനെത്തുടർന്ന് ഡോളറിന്റെ ബലഹീനതയും സ്വർണ വില ഉയരാൻ കാരണമായി.

Highlights: Gold rate Today

error: